കാസര്‍കോട് : കേരള പോലീസ് അസോസിയേഷന്റെ 47 ആം സ്ഥാപകദിനം കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചാരിച്ചു. ജില്ലാ ആസ്ഥാനത്ത് ജില്ലാ പ്രസിഡന്റ് പ്രകാശന്‍ പി പതാക ഉയര്‍ത്തി. ശേഷം ഡി എച്ച് ക്യു കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സംഘടന പിന്നിട്ട ചരിത്ര വഴികള്‍ എന്ന വിഷയത്തില്‍ കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി.പി. അഭിജിത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് പി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കെ പി ഒ എ ജില്ല സെക്രട്ടറി രവീന്ദ്രന്‍ പി, കേരള പോലീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ വി പ്രദീപന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം സുരേഷ് എ പി, ജില്ല ട്രഷറര്‍ അജിത്ത് കുമാര്‍ കെ, ജില്ലാ വൈസ് പ്രസിഡന്റ് പ്രമോദ് ടി വി എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി സുധീഷ് പി വി സ്വാഗതവും ജോയിന്‍ സെക്രട്ടറി രഞ്ജിഷ് നന്ദിയും പറഞ്ഞു.
