കാഞ്ഞങ്ങാട്: ഉത്തര മലബാറിലെ വ്യാപാര മേഖലയില്‍ തങ്ങളുടേതായ വ്യക്തിത്വം കാത്ത് സൂക്ഷിച്ചുകൊണ്ട് മുന്നേറി കൊണ്ടിരിക്കുന്ന റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് വ്യാപാര ശൃംഖല കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ യൂണിറ്റുകളില്‍ ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ മുന്നൊരുക്കങ്ങള്‍ക്കായി നടപ്പിലാക്കിയ ‘ബാക്ക് ടു സ്‌കൂള്‍’ സമ്മാനപദ്ധതിയിലെ കാഞ്ഞങ്ങാട് ഷോറൂമിലെ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കാഞ്ഞങ്ങാട് റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് സി. ആസിഫ് വിജയികളായ രാജന്‍ ജേക്കബ്, പാണ്ടുരംഗ ഷേണായി, ധന്യ, ശ്രീരാജ് എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. റിയല്‍ മാനേജിംഗ് ഡയറക്ടര്‍ സി.പി. ഫൈസല്‍, മാനേജര്‍ പ്രശാന്ത്, പി. ആര്‍. ഒ മൂത്തല്‍ നാരായണന്‍, ഷബീര്‍ എന്നിവര്‍ സംബന്ധിച്ചു.
