ഓപ്പറേഷന്‍ തൂഫാന്‍.. ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരിയുമായി ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസ്

കാഞ്ഞങ്ങാട് : ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരെ ഫുട്‌ബോളില്‍ ലഹരിയുമായി ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസും കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും.ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ശാര്‍ങ്ങധരന്‍ എആറിന്റെ 1996 മുതുല്‍ 2026 വരെയുള്ള ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഇരുപതിനായിരത്തിലധികം ഫോട്ടോ ശേഖരത്തിന്റെ പ്രദര്‍ശനത്തിലൂടെയാണ് പുതുമയാര്‍ന്ന ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നടന്ന ബോധവല്‍ക്കരണവും പ്രദര്‍ശനവും കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു.ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.ദിനേശന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി ജാഫര്‍, മുഹമ്മദ് മുറിയാനാവി, ഫൗസിയ ഷെരീഫ്, കൗണ്‍സിലര്‍ മാരായ എന്‍ എ രേഷ്മ, സെവന്‍ സ്റ്റാര്‍ അബ്ദുല്‍ റഹ്‌മാന്‍, രാജന്‍ അത്തിക്കോത്ത്, കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് എ എം ഫസല്‍ റഹ്‌മാന്‍,ഹോസ്ദുര്‍ഗ് സബ്ഇന്‍സ്‌പെക്ടര്‍മാരായ ടി നീതു, ടി എം അഞ്ജലി എന്‍എസ്എസ് ജില്ലാ കോഡിനേറ്റര്‍ പി സമീര്‍ സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു. ജമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി സ്വാഗതവും എന്‍എസ്എസ് കോഡിനേറ്റര്‍ ആര്‍ മഞ്ജു നന്ദിയും പറഞ്ഞു.

 

error: Content is protected !!