പടന്ന:* വി.കെ.പി. ഖാലിദ് ഹാജി മെമ്മോറിയല്‍ എം.ആര്‍.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി സൗഹൃദ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് പ്രൗഢോജ്ജ്വലമായ സമാപനം. ക്യാമ്പസിനെ ഹരിതാഭമാക്കുന്നതിനും വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതിബോധം വളര്‍ത്തുന്നതിനുമായി വൈവിധ്യമാര്‍ന്ന പരിസ്ഥിതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങളാണ് ഒരാഴ്ചയായി സ്‌കൂളില്‍ നടന്നുവന്നത്.
ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം.സി. ശിഹാബ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആഗോള പരിസ്ഥിതി പ്രതിസന്ധികളുടെ കാലത്ത് ഇത്തരം ക്ലബുകളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും പരിസ്ഥിതി സംരക്ഷണം ഓരോ വിദ്യാര്‍ത്ഥിയുടെയും കടമയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സൗഹൃദ ക്ലബ് കോര്‍ഡിനേറ്റര്‍ സജീവ് വടവന്തൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപകന്‍ സഞ്ജയ് വെങ്ങാട്ട്, സ്റ്റാഫ് സെക്രട്ടറി കെ. ആരതി, കരിയര്‍ ഗൈഡ് സുധീഷ് പാറക്കര എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങില്‍ ബിനേഷ് മുഴക്കോം, എ.വി. രാഹുല്‍, ടി. വിനീത്, സന്ധ്യ സുന്ദരന്‍ നമ്പ്യാര്‍, കെ.പി. അനിത, എം. സംഗീത തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വാരാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ പരിസരത്ത് പ്രകൃതി സൗഹാര്‍ദ്ദപരമായ വിവിധ പ്രവര്‍ത്തനങ്ങളും മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രഖ്യാപനത്തോടെയാണ് ചടങ്ങുകള്‍ അവസാനിച്ചത്.
