ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന

നീലേശ്വരം നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന നടത്തി. ഏഴ് ഹോട്ടലുകള്‍ നിയമ ലംഘനം കണ്ടെത്തി. ഹോട്ടല്‍ ഉടമകള്‍ക്ക് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി. ക്ലീന്‍ സിറ്റി മാനേജര്‍ വി.കെ. കണ്ണന്റെ നേതൃത്വത്തില്‍ പിഎച്ച്‌ഐമാരായ വി.വി. ബീന, കെ.ഷിജു, എ. ആശാ മേരി, ടിജോ.എം.ജോര്‍ജ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ഷിഗല്ല പോലുള്ള രോഗങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാന്‍ നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

error: Content is protected !!