മോഷ്ടാക്കളെ പിടിക്കാന്‍ പോലീസിനെ സഹായിച്ച നാട്ടുകാരെ ആദരിച്ച് അമ്പലത്തറ പോലീസ്

അമ്പലത്തറ :ജൂണ്‍ 8 ന്പുലര്‍ച്ചെ 3 മണിക്ക് അമ്പലത്തറ ടൗണിലെ ക്യു മാര്‍ട്ട് എന്ന സ്ഥാപനം കുത്തി തുറന്ന് പണവും മറ്റു സാധനങ്ങളും മോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളില്‍ ഒരാളെ നാട്ടുകാരായ രതീഷ് അമ്പലത്തറ, മൊയ്ദീന്‍ അമ്പലത്തറ, പുരുഷോത്തമന്‍ ആനക്കല്ല് എന്നിവര്‍ പിടിച്ചുവെക്കുകയും ഉടന്‍ തന്നെ പോലീസിനെ വിളിച്ചു വരുത്തുകയും, തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബാക്കി രണ്ട് പ്രതികളെ പിടിക്കുകയും ചെയ്തിരുന്നു. പ്രതികളെ പിടിക്കാന്‍ പോലീസിനെ സഹായിച്ച രതീഷ് അമ്പലത്തറ, മൊയ്ദീന്‍ അമ്പലത്തറ, പുരുഷോത്തമന്‍ ആനക്കല്ല് എന്നിവര്‍ക്ക് അമ്പലത്തറ സ്റ്റേഷനില്‍ വച്ച് ആദരവ് നല്‍കി. അമ്പലത്തറ ഇന്‍സ്പെക്ടര്‍ സി ഷാജു പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ഉപഹാര സമര്‍പ്പണം നടത്തി. സ്റ്റേഷന്‍ റൈറ്റെര്‍ ഏ എസ് ഐ മോഹനന്‍ അധ്യക്ഷനായി. ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ ടി.വി.പ്രമോദ് ട സ്വാഗതം പറഞ്ഞു. ഏ എസ് ഐ ജയരാജന്‍ ആശംസയും, പി ആര്‍ ഒ വിനോദ് കോടോത്ത് നന്ദിയും പറഞ്ഞു. ക്യു മാര്‍ട് ഉടമ സുനില്‍ മോഷ്ടാക്കളെ പിടിക്കാന്‍ സഹായിച്ച നാട്ടുകാര്‍ക്ക് സ്ഥാപനത്തിന്റെ വകയായി ക്യാഷ് അവാര്‍ഡും നല്‍കി.എ എസ് ഐ കെ.ജയരാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സതീശന്‍ പള്ളിക്കര, എ എസ് ഐ ബിജു കീനേരി എന്നിവര്‍ ചേര്‍ന്നാണ് ബാക്കി രണ്ട് മോഷ്ടാക്കളെ പിടികൂടിയത്.

 

error: Content is protected !!