കൈരളി കലാ-കായിക സമിതി അടൂമ്മല്‍-പയറ്റിയാല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ധന ശേഖരണാര്‍ത്ഥം നവംബര്‍ 14 ന് സംഘടിപ്പിക്കുന്ന അഖില കേരള കമ്പവലി മത്സരത്തിന് സംഘാടക സമിതി രൂപീകരിച്ചു.ക്ലബ്ബില്‍ വെച്ച് നടന്ന പരിപാടി
ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം പ്രശാന്ത് പയറ്റിയാല്‍ ഉദ്ഘാടനം ചെയ്യ്തു.
ക്ലബ്ബ് പ്രസിഡന്റ് എം. മോഹനന്റെ അധ്യക്ഷത വഹിച്ചു.
രാധാകൃഷ്ണന്‍ ചാളക്കാട്, ടി. നാരായണന്‍, കെ ഭാസ്‌കരന്‍, സൂരജ് പയറ്റിയാല്‍, പ്രിയ മണികണ്ഠന്‍,കെ ശ്രീജിത്ത്, കെ.ദമോധരന്‍, എം ഗംഗാധാരന്‍, കെ കെ രാമകൃഷ്ണന്‍, എ.ജയകൃഷ്ണന്‍, എ രാജേഷ്, ബിജേഷ് കുട്ട്യാനം, കമലാക്ഷന്‍ വരിക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.
ക്ലബ്ബ് സെക്രട്ടറി കെ.മണികണ്ഠന്‍ സ്വാഗതവും ക്ലബ്ബ് ട്രഷറര്‍ രജീഷ് പയറ്റിയാല്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ :
ടി നാരായണന്‍
(ചെയര്‍മാന്‍),
കെ.മണികണ്ഠന്‍
(ജനറല്‍ കണ്‍വീനര്‍),
മോഹനന്‍ മൊട്ടമ്മല്‍
(വര്‍ക്കിംഗ് ചെയര്‍മാന്‍)
രജീഷ് പയറ്റിയാല്‍
(ട്രഷറര്‍) എം.
സൂരജ്, സുനില്‍ കുമാര്‍
(കണ്‍വീനര്‍മാര്‍)
എം.ഗംഗാധരന്‍,
എ.കുഞ്ഞമ്പു.
(വൈസ് ചെയര്‍മാന്‍).
