കാഞ്ഞങ്ങാട്:സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ മണവാട്ടികള്‍ക്കും മണവാളനും സൗജന്യമായി വിവാഹവസ്ത്രങ്ങള്‍ എത്തിച്ചുനല്‍കുന്ന ‘ഗ്രീന്‍ സ്റ്റാര്‍’ അതിഞ്ഞാല്‍ ഫ്രീ വെഡിംഗ് പദ്ധതി ആയിരം വിവാഹവസ്ത്രങ്ങള്‍ സൗജന്യമായി നല്കി പുതിയ നാഴികക്കല്ല് പിന്നിട്ടു.
ആഡംബര വിവാഹങ്ങളുടെ കാലത്ത്, നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹച്ചെലവുകളില്‍ വലിയൊരു ഭാരമായ വെഡിംഗ് ഡ്രസ്സ് സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ജീവകാരുണ്യ സംരംഭം ആരംഭിച്ചത്. ഒരു തവണ മാത്രം ഉപയോഗിച്ചതും മികച്ച നിലവാരത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ശേഖരിച്ച്, കഴുകി വൃത്തിയാക്കിയാണ് അര്‍ഹരായവരിലേക്ക് എത്തിക്കുന്നത്.
നിര്‍ധനരായ മണവാട്ടികള്‍ക്ക് മനോഹരമായ വിവാഹവസ്ത്രങ്ങള്‍ സൗജന്യമായി നല്‍കുക.
ഇതുവരെ 1000 ലധികം മണവാട്ടികള്‍ക്ക് പദ്ധതിയിലൂടെ വെഡിംഗ് ഡ്രസ്സുകള്‍ കൈമാറി.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്നതിനൊപ്പം, വസ്ത്രങ്ങള്‍ പുനരുപയോഗിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദമായ ഒരു മാതൃകയും പദ്ധതി മുന്നോട്ടുവെക്കുന്നു.
നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാരുണ്യവന്മനസ്സുകളുടെ സഹകരണത്തോടെയാണ് ഗ്രീന്‍ സ്റ്റാര്‍ ഈ നേട്ടം കൈവരിച്ചത്. കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും കര്‍ണാഡകയിലെ ഭാഗങ്ങളിലേക്കും ഈ സേവനം എത്തിക്കുവാന്‍ സാധിച്ചിറ്റുണ്ടെന്നും
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ ഒരു കല്ല്യാണത്തിനാവശ്യ മായ ഡ്രസ്സുകള്‍ നല്‍കാനും വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാനാണ് ഗ്രീന്‍ സ്റ്റാര്‍ അതിഞ്ഞാല്‍ ലക്ഷ്യമിടുനതെന്ന് ക്ലബ്ബ് ഭാരവാഹികളും,ഈ സംവിധാനം കൈകാര്യം ചെയ്യുന്ന ഹസീന ഖാലിദും അറിയിച്ചു.
