കരിന്തളം മുതല്‍ കോയിത്തട്ട വരെ കാട്ടുചെടികള്‍ വെട്ടിത്തെളിച്ച് വാട്‌സ്ആപ്പ് കൂട്ടായ്മ

നീലേശ്വരം: നിലേശ്വരം-ചിറ്റാരിക്കാല്‍ പ്രധാന റോഡില്‍ കരിന്തളം മുതല്‍ കോയിത്തട്ട വരെ റോഡരികില്‍ പടര്‍ന്നു പന്തലിച്ച കാട്ടുചെടികള്‍ വെട്ടിത്തെളിച്ച് ‘കരിന്തളത്തിന്റെ സ്വന്തം വാട്‌സ്ആപ്പ് കൂട്ടായ്മ’ പ്രവര്‍ത്തകര്‍ മാതൃകയായി. റോഡിന്റെ ഇരുവശങ്ങളിലും കുറ്റിക്കാടുകള്‍ വളര്‍ന്ന് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു എന്ന വാര്‍ത്ത മിറാക്കിള്‍ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കൂട്ടായ്മ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കാട് വെട്ടിത്തെളിച്ച് വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സുരക്ഷിതമായ യാത്ര സുഗമമാക്കിയത്. കരിന്തളം മേഖലയിലെ മികച്ച സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ ഈ സംഘടന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
ഭാരവാഹികളായ എ.വി. ദാമോദരന്‍, അശോകന്‍ ആറളം, അരുണ്‍കുമാര്‍, കെ.വി. പവിത്രന്‍, കെ.വി. രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.

 

error: Content is protected !!