കാസര്‍കോട് ജില്ല സബ്ജൂനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പ് : ജി എച്ച് എസ് എസ് കുണ്ടംകുഴിക്ക് ഓവറോള്‍ കിരീടം; മിക്‌സഡ് മല്‍സരത്തില്‍ ജിഎച്ച്എസ്എസ് പരപ്പക്ക് ഒന്നാം സ്ഥാനം

കുണ്ടംകുഴി : കാസര്‍കോട് ജില്ലാ വടംവലി അസോസിയേഷനും ഗവ. ഹയര്‍ സെക്കന്‍ഡറി
കുണ്ടംകുഴിയും സംയുക്തമായി സംഘടിപ്പിച്ച സബ്ജൂനിയര്‍ അണ്ടര്‍ 17 വടംവലി മത്സരത്തില്‍
ജി. എച്ച്. എസ്. എസ്. കുണ്ടംകുഴിക്ക് ഓവറോള്‍ കിരീടം ആണ്‍കുട്ടികളുടെ പെണ്‍കുട്ടികളുടെ മല്‍സരത്തില്‍
ഒന്നാം സ്ഥാനങ്ങള്‍ ജി. എച്ച്. എസ്. എസ്. കുണ്ടംകുഴിയും ഇരുവരു വിഭാഗത്തില്‍ രണ്ടാം സ്ഥാനം സ്‌പോര്‍ട്‌സ് സെന്റര്‍ കുണ്ടംകുഴിയും മിക്‌സഡ് വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടിയാണ് ഓവറോള്‍ ചാമ്പ്യന്മാരായത്.
മിക്‌സഡ് വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ്. പരപ്പ ഒന്നാം സ്ഥാനവും സെന്റ് ജൂഡ്‌സ് വെള്ളരിക്കുണ്ട് രണ്ടാം സ്ഥാനവും നേടി.ആണ്‍കുട്ടിയുടെ മത്സരത്തില്‍ ഡോ. എ. ജി. എച്ച് എസ്.എസ്. കോടോത്തും
പെണ്‍കുട്ടിയുടെ മത്സരത്തില്‍ ജി.എച്ച്.എസ്.എസ്. കാലിച്ചാനടുക്കവും മൂന്നാം സ്ഥാനങ്ങള്‍ നേടി.
ഈ മാസം 19, 20 തീയ്യതികളില്‍ ഇടുക്കിയില്‍ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിന്റെ സെലക്ഷനും നടന്നു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ മത്സരം ഉദ്ഘാടനം ചെയ്തു. പി. ടി. എ . പ്രസിഡന്‍് ബി. സി. പ്രകാശന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എം. രാജന്‍, എസ്. എം. സി. ചെയര്‍മാന്‍ രാധാകൃഷ്ണന്‍,
വടംവലി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാല്‍,ട്രഷറര്‍ മനോജ് കുമാര്‍ അമ്പലത്തറ,
സുധീഷ് ബേത്തൂര്‍ പാറ, രാജേഷ് പാണ്ടിക്കണ്ടം,അമീര്‍ പാഷ രാധാകൃഷ്ണന്‍ മാസ്റ്റര്‍, എം. രഘുനാഥന്‍, എം. വി.വേണുഗോപാലന്‍, എ. അശോകന്‍ മാസ്റ്റര്‍ , കായിക അധ്യാപിക കെ.വാസന്തി, ബാബു കോട്ടപ്പാറ , കെ. എം. റീജു
എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!