കാഞ്ഞങ്ങാട് നഗരസഭ ഹരിത വിദ്യാലയ ശുചിത്വ ക്യാംപെയിന്‍ ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: ശുചിത്വ മിഷന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ,വിദ്യാഭ്യാസ വകുപ്പ്‌സഹകരണത്തോടെ നഗരസഭയിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പിലാക്കി വരുന്ന ഹരിത വിദ്യാലയ ക്യാംപെയിന്‍ കാഞ്ഞങ്ങാട് ജി.വി.എച്ച് എസ് എസ് സ്‌കൂളില്‍ തുടക്കമായി. കുട്ടി കളില്‍ ശുചിത്വ ബോധവും മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനും പരിസ്ഥിതി പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വിദ്യാലയങ്ങളില്‍ നടപ്പിലാക്കി വരുന്ന ഹരിത വിദ്യാലയ ക്യാംപെയിന്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ഉ ദ് ഘാടനം ചെയ്തു. കൗണ്‍സിലറും പി. ടി എ പ്രസിഡണ്ടുമായ എന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷം വഹിച്ചു. അധ്യാപകനായ കെ. എം ദിലീപ് കുമാര്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാതൃ സമിതി പ്രസിഡണ്ട് എല്‍ സുലൈഖ, ഹെഡ്മാസ്റ്റര്‍ പി. എസ്, ഗിരീശന്‍ , സുകുമാരന്‍ എന്‍, സീനിയ ര്‍ അസിസ്റ്റന്റ് ശാരദ പി ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു ശുചിത്വമിഷന്‍ ജില്ലാ റിസോര്‍സ്‌പേര്‍സന്‍ സി.പി വി വിനോദ്കുമാര്‍ വിഷയാവതരണം നടത്തി സ്വാപ്പ് ഷോപ്പ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ പി. പി ബൈജു , ശുചിത്വമിഷന്‍ വൈ. പി. എംഉണ്ണിമായ ശുചിത്വ ക്ലാസ്സെടുത്തു. തുടര്‍ന്ന് വിദ്യാര്‍ ത്ഥികള്‍ ഹരിത കര്‍മ്മ സേനാംഗങ്ങളുമായി അഭിമുഖം നടത്തി. ഹരിതകര്‍മ്മസേന കണ്‍സോഷ്യം പ്രസിഡണ്ട് ബി. ഗീതാകുമാരി ഹരിത കര്‍മ്മസേന കണ്‍സോഷ്യം സെക്രട്ടറി ഡി. എം പ്രസീന , ഹരിത കര്‍മ്മ സേനാംഗങ്ങളായ കെ.പത്മാവതി,പി. ഷീജ എന്നിവരുമായി കുട്ടികള്‍ നടത്തിയ സംവാദം ഏറെ ശ്രദ്ധേയമായി. ഹരിതകര്‍മ്മാംഗങ്ങള്‍ ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ,ശുചിത്വ പരിപാലനം നടപ്പിലാക്കുന്നതില്‍ ശുചിത്വ മിഷന്‍ നഗരസഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സംവാദത്തിലൂടെ കുട്ടികള്‍ മനസ്സിലാക്കി. ചടങ്ങില്‍ എന്‍. എസ്. എസ് വളണ്ടിയര്‍ വിദ്യാര്‍ത്ഥികള്‍ ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു. എന്‍. എസ് .എസ് ക്ലസ്റ്റര്‍ കോഡിനേറ്റര്‍പി. സെമീര്‍ സിദ്ധിഖ് . ആദരിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കി പ്രിന്‍സിപ്പല്‍ പി .എസ്. അരുണ്‍ സ്വാഗതവും ഇക്കോ ശുചിത്വ ക്ലബ്ബ് കോഡിനേറ്റര്‍ കെ. രജിത നന്ദിയും പറഞ്ഞു

 

error: Content is protected !!