രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരി അനുമോദനവും മോട്ടിവേഷന്‍ ക്ലാസും കലാകേന്ദ്രം ബ്രിഗേഡിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു; കാഞ്ഞങ്ങാട് എം.എല്‍.എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു

രാവണേശ്വരം : ഒരു നാടിന്റെ കലാകായിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരി ക്ലബ്ബ് പരിധിയില്‍ നിന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ഉന്നത വിജയം കരസ്ഥമാക്കിയ വരെയും അനുമോദിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉള്ള മോട്ടിവേഷന്‍ ക്ലാസും കലാകേന്ദ്രം ബ്രിഗേഡിന്റെ നേതൃത്വത്തില്‍ ക്ലബ്ബ് പരിധിയിലെ വീടുകളില്‍ ചെറിയ രീതിയിലുള്ള ചടങ്ങുകള്‍ക്ക് ഉപയോഗിക്കാവുന്ന അത്യാവശ്യ പാത്രങ്ങളും ശവസംസ്‌കാരത്തിന് ഉപയോഗിക്കാവുന്ന വാതക സാമഗ്രികളുടെയും ഉദ്ഘാടനവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് എം.എല്‍.എ ഗോവിന്ദന്‍ പള്ളി ക്കാപ്പില്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നാട്ടിലെ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും നടത്തുന്ന ഇത്തരം അനുമോദനങ്ങളും സന്നദ്ധ പ്രവര്‍ത്തനങ്ങളും വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും പ്രചോദനമായി തീരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എംഎല്‍എയായി ആദ്യമായി ക്ലബ്ബ് പരിപാടിക്ക് എത്തിയ ഗോവിന്ദന്‍ പള്ളി ക്കാപ്പിലിനെ ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോക്ടര്‍ എ.അശോകന്‍ മാസ്റ്റര്‍ ഉപഹാരം കൈമാറി. കലാകേന്ദ്രം ബ്രിഗേഡ് സാമഗ്രികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.സബീഷ് നിര്‍വഹിച്ചു. കലാകേന്ദ്രം പ്രസിഡണ്ട് കെ. ഷിബു അധ്യക്ഷത വഹിച്ചു. മോട്ടിവേഷണല്‍ സ്പീക്കര്‍ ഷൈജിത്ത് കരുവാക്കോട് മോട്ടിവേഷന്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍ ദീപ പ്രവീണ്‍, കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോക്ടര്‍ എ.അശോകന്‍ മാസ്റ്റര്‍, സി.പി.ഐ.എം ചിത്താരി ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരായ എ. പവിത്രന്‍ മാസ്റ്റര്‍, ടി. ശാന്തകുമാരി, കെ. പവിത്രന്‍, എസ്. ശശി,എ. കെ. ജിതിന്‍ കലാകേന്ദ്രം യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട് സുനില്‍ വേങ്ങച്ചേരി ദേശാഭിമാനി ഗ്രന്ഥാലയം സെക്രട്ടറി രവീന്ദ്രന്‍ മാസ്റ്റര്‍, കലാകേന്ദ്രം ബ്രിഗേഡ് ചെയര്‍മാന്‍ പി. കെ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. കലാകേന്ദ്രം സെക്രട്ടറി ഒ.ശ്രീജിത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. രാഗേഷ് നന്ദിയും പറഞ്ഞു.

 

error: Content is protected !!