.പുല്ലൂര്‍ : പുല്ലൂര്‍ ഏ.കെ ജി സ്മാരക ആര്‍ട്ട്സ് & സ്പാട്സ് ക്ലബ്ബിന്റെ 50 -ാം വാര്‍ഷികം . വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു ജില്ലയ്ക്ക്അകത്തും പുറത്തും കലാ-കായിക .. ഗെയിംസ് സാംസ്കാരിക രംഗങ്ങളില്‍ ശക്തമായഅടയാളപ്പെടുത്തലുകള് നടത്തി മുന്നോട്ട് പോകുന്ന ക്ലബ്ബിന്റെ ഗോള്‍ഡണ്‍ ജൂബിലി മെഗാ തിരുവാതിര, -കൈകൊട്ടിക്കളി മത്സരം,നാടന്‍ കലാമേള, തെരുവ് നാടക മത്സരം, സാംസ്കാരിക ഘോഷയാത്ര, നാടകം, നൃത്ത നൃത്യങ്ങള്‍, എഴുത്ത്കാരുടെ സംഗമം, മോട്ടിവേഷന്‍ ക്ലാസ്സ്, കാര്‍ഷിക-ചരിത്ര ക്ലാസ്സുകള്‍, കഥ, കവിത എഴുത്ത് മത്സരം, മാധ്യമ സംവാദം, സംഗീത ശില്‍പ്പം, സമൂഹ സദ്യ എന്നിങ്ങനെ വൈവിധ്യമായ പരിപാടികള്‍ ഉള്‍പ്പെടുത്തിയാണ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.സംഘാടക സമിതി രൂപീകരണം ക്ലബ്ബ് പ്രസിഡണ്ട് എ കൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ സി.പി.ഐ (എം) കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ. രാജ്മോഹനന്. ഉല്‍ഘാടനം ചെയ്തു. സി. പി. ഐ. (എം) ഏരിയാ കമിറ്റി അംഗങ്ങളായ പി. ജ്യോതിബാസു, എ.ഷാജി,സുനു ഗംഗാധരന്, ലോക്കല്‍ സെക്രട്ടറി ടി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. കെ മഞ്ജിഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാരായണന് മാടിക്കാല്‍, വി. നാരായണന് മാസ്റ്റര്‍, എം. വി. നാരായണന് എന്നിവര്‍ സംസാരിച്ചു . ക്ലബ്ബ് സെക്രട്ടറി കെ. വി. രാജന് സ്വാഗതവും ജോ:സെക്രട്ടറി ഇ.വി.രാധാകൃഷ്ണന് നന്ദിയും പറഞ്ഞു. ആഘോഷകമ്മിറ്റി ചെയര്‍ പേഴ്സണായി ടി .ബിന്ദുവിനെയും
വര്‍ക്കിംഗ് ചെയര്‍മാനായി എം. വി. നാരായണന്,
വൈസ് ചെയര്മാന്മാരായി
എ. കൃഷ്ണന്,
ഇ.വി. രാധാകൃഷ്ണന്
ജനറല്‍ കണ്വീനരറായി കെ.വി രാജന്
ജോ: കണ്‍വീനര്‍മാരായി
കെ.രോഹിണി,
അനീഷ് കുറുമ്പാലം
ട്രഷറര്‍
കെ. അജിത്കുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു
