കിണാവൂര്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റി പാര്‍ട്ടി ഓഫീസ് തീയിട്ട് നശിപ്പിക്കാന്‍ ശ്രമം

കരിന്തളം: കിണാവൂര്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഓഫീസ് തീയിട്ട് നശിപ്പിക്കാന്‍ ശ്രമം. ഞായറാഴ്ച രാത്രി 9 മണിക്കാണ് സാമൂഹൃദ്രോഹികള്‍ ഫര്‍ണ്ണിച്ചറുകള്‍, കൊടിമരം എന്നിവ
തകര്‍ത്തത്. സംഭവം അറിഞ്ഞ ഉടനെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ഷൈലജ മുരളീധരന്‍, രാകേഷ് കൂവാറ്റി , യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, വിഷ്ണുപ്രകാശ്, ബൂത്ത് പ്രസിഡന്റ് മുരളീധരന്‍, ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് ചോയ്യംകോട്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സുനീഷ് കക്കോല്‍, രതീഷ് കുവാറ്റി , എസ് കെ പ്രകാശന്‍ കിനാനൂര്‍ റോഡ് എന്നിവര്‍ സംഭവ സ്ഥലത്ത് എത്തി. വാര്‍ഡ് പ്രസിഡന്റ് ക ജയനാരായണനും സഹപ്രവര്‍ത്തകരായ കൃഷ്ണദാസ് സജിത്ത് എന്നിവരും സ്ഥലത്ത് ഉണ്ടായിരുന്നു. പോലീസ് സ്ഥലം സന്ദര്‍ശിച്ചു.

 

error: Content is protected !!