ബാലഗോപാലന്‍ കാഞ്ഞങ്ങാടിന്റെ ‘ബേനിച്ചൊങ്കന്‍’ എന്ന കവിത സമാഹാരത്തിന്റെ പുസ്തക പ്രകാശന ചടങ്ങ് നടന്നു; പുല്ലൂര്‍ എ കെ ജി സ്മാരക ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടാനുബന്ധിച്ച് നടന്ന പ്രകാശന ചടങ്ങ്കവി വിരാന്‍കുട്ടി പുസ്തക പ്രകാശനം നിര്‍വഹിച്ചു.

പുല്ലൂര്‍: എ.കെ. ജി സ്മാരക ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടാനുബന്ധിച്ച് ബാലഗോപാലന്‍ കാഞ്ഞങ്ങാടിന്റെ’ബേനിച്ചൊങ്കന്‍’ എന്ന കവിത സമാഹാരത്തിന്റെ പുസ്തക പ്രകാശന ചടങ്ങ് നടന്നു. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം കെ. എസ്. സ്വര്‍ണ്ണ യുടെ കവിതാലാപനത്തോടുകൂടി തുടങ്ങിയ ചടങ്ങില്‍ കവി വിരാന്‍കുട്ടി പുസ്തക പ്രകാശനം നിര്‍വഹിച്ചു. സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് പുസ്തകം ഏറ്റുവാങ്ങി.കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പി.അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ നാരായണന്‍ അമ്പലത്തറ പുസ്തക പരിചയം നടത്തി.എഴുത്തുകാരനും മാധ്യമം വാരിക എഡിറ്ററുമായആര്‍. കെ.ബിജുരാജ് മുഖ്യാതിഥിയായി. ബാലഗോപാലന്‍ കാഞ്ഞങ്ങാടിന്റെ കവിതകള്‍ ആദ്യമായി ആലാപനം നടത്തിയ സ്വര്‍ണ്ണ കെ. എസ്, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കവിതാലാപനത്തില്‍ കുരിപ്പുകാലന്‍ പാടി ഒന്നാം സ്ഥാനം നേടിയ സയന മീത്തല്‍, സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കലോത്സവത്തില്‍ കവിതാലാപനത്തില്‍ പുല പൊട്ടന്‍ പാടി ഒന്നാം സ്ഥാനം നേടിയ ശിവ പ്രഭ, 2025 -26 സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കലോത്സവത്തില്‍ പുലപ്പൊട്ടന്‍ കവിതാലാപനം നടത്തിഒന്നാം സ്ഥാനം നേടിയ ദേവ് കിഷോര്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. കവികളായ ദിവാകരന്‍ വിഷ്ണുമംഗലം, നാലപ്പാടം പത്മനാഭന്‍, സാഹിത്യപ്രവര്‍ത്തകന്‍ എം. കെ. ഗോപകുമാര്‍ എ.കെ.ജി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് എ. കൃഷ്ണന്‍, സെക്രട്ടറി കെ. വി.രാജന്‍, പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി സെക്രട്ടറി എം. വിജയന്‍, അനുശ്രീ മധുരം പാടി, പി. അനുഷ, എന്നിവര്‍ സംസാരിച്ചു. കവി ബാലഗോപാലന്‍ കാഞ്ഞങ്ങാട് മറുമൊഴി ഭാഷണം നടത്തി.പുല്ലൂര്‍ എ.കെ.ജി സ്മാരക ഗ്രന്ഥാലയം സെക്രട്ടറി എം. വി. നാരായണന്‍ സ്വാഗതവും പ്രസിഡന്റ് ഒ.കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു

 

error: Content is protected !!