16കാരിയെ പീഡിപ്പിച്ച 25കാരിക്കെതിരെ മേല്‍പ്പറമ്പ് പോലീസ് പോക്‌സോ പ്രകാരം കേസെടുത്തു

ബേക്കല്‍: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍
തളിപ്പറമ്പ് സ്വദേശിനിയായ 25കാരിക്കെതിരെ മേല്‍പ്പറമ്പ് പോലീസ് പോക്‌സോ പ്രകാരം കേസെടുത്തു, മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരം തളിപ്പറമ്പ്, പുളിപ്പറമ്പ, സ്‌നേഹ മെര്‍ളി (25)നെതിരെയാണ് കേസ്. മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്‌നേഹ മെര്‍ളിന്‍. പ്രതി ഒരു ദിവസം വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഭയം കാരണം പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. കൗണ്‍സിലിംഗിനു വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തായതും പോലീസ് പോക്‌സോ കേസെടുത്തതും. പ്രതിക്കെതിരെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ മുന്നു പോക്‌സോ കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. രണ്ടു കേസുകള്‍ സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ്. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മര്‍ദ്ദിച്ച കേസിലും സ്‌നേഹ മെര്‍ളിന്‍ പ്രതിയാണ് പോലീസ് പറഞ്ഞു.

 

error: Content is protected !!