കാഞ്ഞങ്ങാട്: ലോകകപ്പ് ഫുട് ബോള്‍ ആ വേശത്തിലമരുകയാണ് നാടും നഗരവും. അമേരിക്കയിലും സമീപ രാജ്യങ്ങളിലും ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ ജൂലൈ 20നാണ്. ആര് വീഴും ആര് വാഴും എന്ന് നമ്മുടെ കണ്ട് അറിയാം. ലോകകപ്പിന്റെ ആ വേശം ചോരാത്തെ പല സ്ഥലങ്ങളിലും ഫാന്‍സുകാര്‍ തങ്ങളുടെ കഴിവിന്റെ പരാമവിധി കൂറ്റന്‍ ഫ്‌ലാക് സ് ബോര്‍ഡുകള്‍ പ്രചരണത്തിന്റെ ഭാഗമായി ആരാധകര്‍
ഉയര്‍ത്തി കഴിഞ്ഞു. ത്രസിപ്പിക്കുന്ന വാക്കുകള്‍ കോര്‍ത്തിണക്കിയാണ് തെരു വോരങ്ങളില്‍ ഫ്ളക്സ് ഉയര്‍ന്നു നില്‍ക്കുന്നത്. രാജ്യങ്ങളുടെ ബാനറുകള്‍ കൂടാ തെ പ്രമുഖ താരങ്ങളുടെ കട്ടൗട്ടുകളും എല്ലായിടത്തും ഉയരുന്നുണ്ട്. മെസി, ക്രിസ്ത്യാന റോണാള്‍ ഡോ, നയ്മര്‍ എന്നിവരുടെ കട്ടൗട്ടുകളാണ് മിക്കവാറും സ്ഥലങ്ങളിലുമുള്ളത്. ചിലയിടങ്ങളില്‍ അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ ടീമിലെ മുഴുവന്‍ താരങ്ങളുടെയും കട്ടൗട്ടുകളുമുണ്ട്. രാജ്യങ്ങളുടെ ബാനറുകള്‍ കുടാ തെ പതാകകളും എല്ലാ തെരു വോരങ്ങളിലുമുണ്ട്. ലാറ്റിന മേരിക്കാന്‍ രാജ്യങ്ങളായ ബ്രസീലിനും അര്‍ജന്റീനയ്ക്കും ത ന്നെയാണ് ഇക്കുറിയും കാണികള്‍ കൂടുതല്‍. പോര്‍ച്ചുഗലും ഫ്രാന്‍സുമാണ് പിന്നീട് ആരാധകര്‍ കൂടുതലുള്ള രാജ്യങ്ങള്‍. ഇംഗ്ലണ്ടും ജര്‍മ്മനിയും സ് പെയിനും നെതര്‍ലാന്റും ബല്‍ജിയവും കാണികള്‍ ആകര്‍ഷിക്കുന്ന മറ്റ് ടീമുകളാണ്. വന്‍ സാമ്പത്തികം ചെലഴിച്ച് ചില സ്ഥലങ്ങളില്‍ സ്ഥാപിച്ച
കൂറ്റന്‍ ബോര്‍ഡുകള്‍ കിഴഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കാറ്റിലും മഴയിലും നിലംപൊതിയെങ്കിലും വീണ്ടും സ്ഥാപിക്കാനുളള ഒരുക്കത്തിലാണ് ആരാധകര്‍.ഒന്നിച്ച് ഇരുന്ന് കളി കാണാന്‍ വേണ്ടി മിക്ക ക്ലബ്ബുകളില്‍ വലിയ സ്‌ക്രീനുള്ള ടിവികളും പ്രോജക്ടുകളും ഒരുക്കിയിട്ടുണ്ട്.. അര്‍ദ്ധകഴിഞ്ഞും പുലര്‍ച്ചെയുമുള്ള കളികള്‍ ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.ലോകകപ്പിന്റെ മുന്നോടിയായി കാട്ടുകുളങ്ങര ഐശ്വര്യ ആര്‍ട്‌സ് ആന്‍ഡ് ഫോഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാവുങ്കാലില്‍ നടന്ന ഇന്നലെ മെഗാ ഫാന്‍സ് ഷോ ഓഫ്
സംഘടിപ്പിച്ചു.
