ഹോസ്ദുര്‍ഗ് കടപ്പുറംമീനപ്പീസ് മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറല്‍ ബോഡി

ഹോസ്ദുര്‍ഗ് കടപ്പുറംമീനപ്പീസ് മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറല്‍ ബോഡിയോഗം നജാത്തുല്‍ ഇസ്ലാം മദ്രസ ഹാളില്‍ നടന്നു. ഖത്തീബ് ഹാഫിള് നൗഫല്‍ ഹംദാനി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ ബി കുട്ടി ഹാജി അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി കെ കെ ബദറുദ്ദീന്‍ സ്വാഗതം പറഞ്ഞു. പി കെ ഷെഫീഖ് വാര്‍ഷിക റിപ്പോര്‍ട്ടും മുഹമ്മദ് കുഞ്ഞി എന്‍ജിനീയര്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ഭാരവാഹികളായി.കെ ബി കുട്ടി ഹാജി (പ്രസിഡണ്ട്).
കെ കെ ജാഫര്‍, പി ഹക്കീം. വൈസ് (പ്രസിഡന്റുമാര്‍), മുഹമ്മദ് കുഞ്ഞി എന്‍ജിനീയര്‍ (ജനറല്‍ സെക്രട്ടറി), കെ കെ ബദറുദ്ദീന്‍ പി കെ ഷെഫീഖ് (സെക്രട്ടറിമാര്‍), അഹമ്മദ് കമാല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു . റിട്ടേണിംഗ് ഓഫീസര്‍മാര്‍ പി കെ മുഹമ്മദ് കുഞ്ഞി, നൗഷാദ് മിലിട്ടറി യോഗം നിയന്ത്രിച്ചു.

error: Content is protected !!