യാദവസഭ പറയം പള്ളം യൂണിറ്റ് ജനറല്‍ബോഡിയോഗവും അനുമോദനവും നടന്നു; യാദവസഭ സംസ്ഥാന സെക്രട്ടറി ബാബു കുന്നത്ത് ഉദ്ഘാടനം ചെയ്തു

കുറ്റിക്കോല്‍: യാദവസഭ പറയം പള്ളം യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു. പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് അനുമോദനവും ഉപഹാര വിതരണവും, വാര്‍ഷിക ജനറല്‍ബോഡിയോഗവും നടന്നു. യാദവസഭ സംസ്ഥാന സെക്രട്ടറി ബാബു കുന്നത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുള്ള ഉപകാര വിതരണം സംസ്ഥാന സെക്രട്ടറി നിര്‍വഹിച്ചു.യൂണിറ്റ് പ്രസിഡണ്ട് സി. എം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.കുഞ്ഞമ്പു, താലൂക്ക് പ്രസിഡണ്ട് പി. കമലാഷന്‍ ജയപുരം, പഞ്ചായത്ത് പ്രസിഡണ്ട് കെ. കുഞ്ഞിക്കണ്ണന്‍ കൂരങ്കയ,വനിത സംസ്ഥാന കമ്മിറ്റി അംഗം സുനില കുഞ്ഞിക്കണ്ണന്‍, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ, കുഞ്ഞികൃഷ്ണന്‍ കൂരങ്കയ, ലീല കുഞ്ഞമ്പു പറയം പള്ളം, പി ബാലകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. ബി ഗോപാലന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!