ആറങ്ങാടിയിലെ ഇ. കെ. അബ്ദുല്ല അന്തരിച്ചു

കാഞ്ഞങ്ങാട്.പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇ. കെ. അബ്ദുല്ല (74) അന്തരിച്ചു. ദീര്‍ഘകാലം ആറങ്ങാടിയില്‍ താമസിക്കുന്ന അബ്ദുള്ള ഇപ്പോള്‍ കാസര്‍കോട് സീതാംഗോളി റോഡിലാണ് താമസം. ഖാസിലൈനിലെ റേഷന്‍ ഷോപ്പ് ഉടമയാണ്. ആറങ്ങാടി മുസ്ലിം ജമാഅത് ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്, കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ആറങ്ങാടിയിലെ വളപ്പില്‍ മമ്മുഞ്ഞി തായല്‍ ,സൈനബ എന്നിവരുടെ മകനാണ്. ഭാര്യമാര്‍ സുഹറ,പരേതയായ ഹാജറ . മക്കള്‍.ഷഹീന്‍, ഷംസീര്‍ ,ഷഹദാഫ്, സഫ്വാന്‍, സമീന്‍ഷാ, ഷാനിബ,ഷിബാന. മരുമക്കള്‍: ആഷിഫ് ,സാജിത , സൈഫുന്നിസ, നജില, ഷബീബ.സഹോദരങ്ങള്‍. ഇ. കെ. അബ്ദുള്‍ റഹ്‌മാന്‍, പരേതരായ ആമു , അബൂബക്കര്‍, ഫാത്തിമ,ഉമ്മാലി, ഐഷാബി. മയ്യത്ത് മാലിക് ദീനാര്‍ ഖബര്‍ സ്ഥാനില്‍.

error: Content is protected !!