കാഞ്ഞങ്ങാട്: യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിന്റെ മനേജര്‍
കുശാല്‍നഗറില്‍ താമസിക്കുന്ന നിര്‍മ്മല (34) ആണ് മരിച്ചത്. ഈ മാസം 7 ന് രാവിലെ വീട്ടില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് മിംസ് ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. കൊളവയലിലെ കാടന്‍ വീട്ടില്‍ തമ്പായിയുടെയും കുഞ്ഞമ്പുവിന്റെയും മകളാണ്. ഭര്‍ത്താവ്: അഭിലാഷ് (താജ് ഡിന്നര്‍ സെറ്റ് മടിയന്‍). ഏകമകള്‍: ജാന്‍വി. സഹോദരങ്ങള്‍: സാവിത്രി (പയ്യന്നൂര്‍), രാധാകൃഷ്ണന്‍ (രാവണേശ്വരം), പരേതരായ രവീന്ദ്രന്‍, ലോഹിതാക്ഷന്‍.
