തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുക: കേരള ആര്‍ട്ടിസാന്‍സ് വുമണ്‍സ് ജില്ലാ കണ്‍വെന്‍ഷന്‍

കാഞ്ഞങ്ങാട്:സ്ത്രീകളുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും,തയ്യല്‍ തൊഴിലാളി പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നു, പെട്രോള്‍, ഡീസല്‍ , പാചകവാതകം എന്നിവയുടെ വിലവര്‍ധനവ് തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വര്‍ദ്ധനവിലൂടെ ലഭിക്കുന്ന അധിക നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കണമെന്നും, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കാഞ്ഞങ്ങാട് നടന്ന കേരള ആര്‍ട്ടിസാന്‍സ് (സിഐടിയു)വുമണ്‍ ജില്ലകണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കുന്നുമ്മല്‍ എന്‍എസ്എസ് ഹാളില്‍ നടന്ന ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗം ദേവീ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ വി ടി ശാന്ത അധ്യക്ഷത വഹിച്ചു. യൂണിയന്‍ സംസ്ഥാന ട്രഷറര്‍ കെ കെ ഹരികുട്ടന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് കെ എന്‍ പ്രഭാകരന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വി കൃഷ്ണന്‍, സി താമ്പായി കെ സുനിത, ടി പി രജനി എന്നിവര്‍ സംസാരിച്ചു.
യൂണിയന്‍ ജില്ലാ സെക്രട്ടറി പി കെ വിജയന്‍ സ്വാഗതവും ഏരിയ സെക്രട്ടറി കെ കെ പത്മാവതി നീയും പറഞ്ഞു.
ഭാരവാഹികള്‍
വി പി ശാന്ത( ചെയര്‍മാന്‍)
കെ പത്മാവതി(വൈസ് ചെയര്‍മാന്‍)
ടി പി രജനി(കണ്‍വീനര്‍)
കെ സുനിത(ജോയല്‍ കണ്‍വീനര്‍)
കെ സത്യഭാമ(ട്രഷറര്‍)

 

error: Content is protected !!