പുല്ലൂര്‍ : 26 വര്‍ഷക്കാലമായി തുടര്‍ച്ചയായി നടന്നുവരുന്ന പുല്ലൂര്‍ വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് ഭക്തിയുടെ നിറവില്‍ സമാപനമായി. സമാപന പരിപാടിയുടെ ഭാഗമായി പാരായണാനന്തരം ശ്രീരാമ ദേവന്റെ ഛായാ ചിത്രം എഴുന്നള്ളിച്ചുകൊണ്ട് ക്ഷേത്രപ്രദക്ഷിണ ഘോഷയാത്രയും തുടര്‍ന്ന് സമര്‍പ്പണ ചടങ്ങും നടന്നു. രാമായണ പാരായണം നടത്തിയ പഞ്ചവടി ഇല്ലത്തെ ശ്രീദേവി അന്തര്‍ജനം, ഡോക്ടര്‍ ബീന, പണ്ടാരത്തില്ലത്തെ ദേവകി അന്തര്‍ജനം, പുല്ലൂര്‍ തമ്പായി മാരസ്യാര്‍ എന്നിവരെ ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ബി. ഗംഗാധരന്‍ പുല്ലൂര്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കണ്ണന്‍ അത്തിക്കല്‍, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ എ.വി. നാരായണന്‍, സംരക്ഷണ സമിതി ചെയര്‍മാന്‍ കേളു മാക്കത്ത് എന്നിവര്‍ ചേര്‍ന്ന് പൊന്നാടയും ഉപഹാരങ്ങളും നല്‍കി ആദരിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ പൂജയും പ്രസാദ വിതരണവും നടന്നു.
