മൂലപ്പള്ളിയില്‍ റെയില്‍വേ ഫൂട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലില്‍ മൂലപ്പള്ളി പ്രദേശത്തെ ഇരുഭാഗങ്ങളെയും ബന്ധിപ്പിക്കുന്നതിന് ഫൂട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് ഒടുവില്‍ റെയില്‍വേയുടെ പച്ചക്കൊടി. റെയില്‍വേ ട്രാക്കിന്റെ ഇരു ഭാഗത്തും ടാര്‍ ചെയ്ത റോഡ് നിലവിലുളതാണ്. പ്രസ്തുത സ്ഥലത്ത് വാഹനങ്ങള്‍ ഇരുഭാഗത്തും പാര്‍ക്ക് ചെയ്താണ് ജനങ്ങള്‍ മറുഭാഗത്തേക്ക് യാത്ര ചെയ്യുന്നത്. റെയില്‍വേ ട്രാക്കിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മൂലപ്പള്ളി എ എല്‍ പി സ്‌കൂളിലേക്ക് വരുന്ന കുട്ടികള്‍ക്കും ഏറെ യാത്രാ പ്രശ്‌നങ്ങളാണ് ഉള്ളത്. നീലേശ്വരം ഭാഗത്ത് നിന്നും വരുന്ന ട്രാക്ക് വളവുള്ളതിനാല്‍ അമ്പത് മീറ്റര്‍ അകലെയുള്ള ട്രെയിനുകള്‍ പോലും കാണുവാന്‍ സാധിക്കുകയില്ല.ഫൂട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കാനുള്ള സ്ഥലം സ്ഥിരീകരിക്കുന്നതിനും റെയില്‍വേ അതിര്‍ത്തി വിലയിരുത്തുന്നതിനും വിശദമായ സംയുക്ത പരിശോധന നടത്തുന്നതിനും ജനറല്‍ അറേഞ്ച്‌മെന്റ് ഡ്രോയിംഗ് തയ്യാറാക്കുന്നതിനും വേണ്ടി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു. നഗരസഭാ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി, വൈസ് ചെയര്‍പേഴ്‌സണ്‍ സന്ധ്യ പി എം , സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ സതീശന്‍ , ഇ ചന്ദ്രമതി, വാര്‍ഡ് കൗണ്‍സിലര്‍ പി യു രാമകൃഷ്ണന്‍, പി.ഭാര്‍ഗ്ഗവി, ഒ.വി.രവീന്ദ്രന്‍, സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ സന്ദീപ്, സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ (വര്‍ക്‌സ് ) പ്രവീണ്‍ എന്നിവര്‍ സന്നിഹിതരായി. എത്രയും പെട്ടെന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഫീസബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണം ആരംഭിക്കുന്നതുമാണെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

 

error: Content is protected !!