സാര്‍വ്വജനിക ശ്രീ ഗണേശോല്‍സവത്തിന് സംഘാടക സമിതി രൂപീകരിച്ചു

ബേക്കല്‍: തൃക്കണ്ണാട് ശ്രീ ത്രയമ്പകേശ്വര ക്ഷേത്ര പരിസരത്ത് നടക്കുന്ന ഇരുപത്തി ആറാമത് സാര്‍വ്വജനിക ശ്രീ ഗണേശോല്‍സവം സെപ്റ്റംബര്‍ 14,15,16 തീയതികളില്‍ വിപുലമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചു.ഗണേ ശോല്‍ശവത്തിന്റ വിജയത്തിനായി സംഘാടക സമിതി രൂപീകരണ യോഗം നടന്നു. പ്രസിഡന്റ് നാരായണന്‍ മുല്ലച്ചേരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനായക് പ്രസാദ് സ്വാഗതവും ഉമേശന്‍ ബേക്കല്‍ നന്ദിയും പറഞ്ഞു.
ചന്ദ്രന്‍ വെടിത്തറക്കാല്‍ (പ്രസിഡന്റ്),  വിനയക് പ്രസാദ് (ജനറല്‍ സെക്രട്ടറി), വെങ്കടെഷ് തൃക്കണ്ണാട്ട് (ട്രഷറര്‍),
എന്നിവരെയും മാതൃസമിതി ഭാരവാഹികളായി പ്രേമ തൃക്കണ്ണാട്, (പ്രസിഡന്റ്), ശാലിനി കുഞ്ഞിരാമന്‍ കോട്ടിക്കുളം ( സെക്രട്ടറി), തങ്കമണി പാറമ്മല്‍ (ട്രഷറര്‍)എന്നിവരെയും തെരഞ്ഞെടുത്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സാര്‍വ്വജനിക ശ്രീ ഗണേശോല്‍ സവത്തില്‍ വിവിധ അദ്ധ്യാമിക കലാ സാംസ്‌കാരിക പരിപാടികളും വിവിധ ഭജന സംഗങ്ങളുടെ ഭജനയും ഉണ്ടാകും. വര്‍ണ പൊലീമായര്‍ന്ന ഘോഷ യാത്ര 16ന് ഉച്ചക്ക് 3 മണിക്ക് ആരംഭിക്കും ബേക്കല്‍ മലാംകുന്ന് തിരുവക്കോളി പാലക്കുന്ന് കോട്ടിക്കുളം തൃക്കണ്ണട് ക്ഷേത്രത്തിന് സമീപം സമുദ്രത്തില്‍ രാത്രി 9മണിക്ക് നിമഞ്ജനം ചെയ്യും .

 

error: Content is protected !!