കാഞ്ഞങ്ങാട്: ജില്ലാ നഴ്‌സിംഗ് ഓഫീസറുടെ സ്ഥാനക്കയറ്റത്തിന്റെ മറവില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സ്ഥലം മാറ്റുന്നതിലും അന്യായമായ ജില്ലാതല സ്ഥലം മാറ്റത്തിലും പ്രതിഷേധിച്ചുകൊണ്ട് കേരള ഗവണ്‍മെന്റ് നേഴ്‌സ് അസോസിയേഷന്‍ ( കെ ജി എന്‍എ ) കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസിനു മുന്നില്‍ നടന്ന സമരം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വി പവിത്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി വി അനീഷ് അധ്യക്ഷത വഹിച്ചു.സീമ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി പി അമ്പിളി സ്വാഗതവും കെ പി ദിവ്യ നന്ദിയും പറഞ്ഞു.
