ഡോ. മേലത്ത് മണികണ്ഠന്റെ സ്‌നേഹത്തണലില്‍ യമുനയും കുടുംബവും സുരക്ഷിത വീട്ടിലേക്ക്

ബദിയഡുക്ക: പാറിപ്പോകുന്ന ടാര്‍ പോളിന്‍ മേല്‍ക്കൂരയ്ക്കു കീഴിലെ ദുരിത ജീവിതത്തില്‍ നിന്നും സ്‌നേഹവീടിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തുകയാണ് യമുനയും ഭര്‍ത്താവ് ദുര്‍ഗേഷും.വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവര്‍ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കിയിരുന്നെങ്കിലും ഭൂമി അളന്ന് തിട്ടപ്പെടുത്തി നല്‍കിയിരുന്നില്ല. പിന്നീട് വീണ്ടും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജിനു സമീപമായി ഇവര്‍ക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി നല്‍കി. കാഞ്ഞങ്ങാട് പലേഡിയം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും ദുബായിലെ ജി.മാര്‍ക്ക് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ എം.ഡി.യുമായ നീലേശ്വരം പള്ളിക്കരയിലെ ഡോ.മേലത്ത് മണികണ്ഠനാണ് ഇവര്‍ക്ക് സ്‌നേഹവീട് സമ്മാനിച്ചത്. ബദിയഡുക്ക ഗ്രാമപ്പഞ്ചായത്തംഗം ഹമീദ് കെടഞ്ചി,ജി.മാര്‍ക്ക് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് എം.കുഞ്ഞിരാമന്‍, അജയന്‍ എന്നിവര്‍ നിര്‍മാണ ജോലികള്‍ക്ക് നേതൃത്വം നല്‍കി. ഉക്കിനടുക്കയില്‍ നടന്ന ചടങ്ങില്‍ ഡോ.മേലത്ത് മണികണ്ഠന്‍ വീടിന്റെ വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറി. കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ഡി .ശങ്കര അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഉഷ, മാഹിന്‍ കേളോട്ട്, മധുസൂധനന്‍, ഹമീദ് കെടഞ്ചി, പലേഡിയം കണ്‍വെന്‍ഷന്‍ സെന്റര്‍ ജനറല്‍ മാനേജര്‍ കൃഷ്ണപ്രസാദ് വി നമ്പ്യാര്‍ ,വിനോദ്കുമാര്‍ മേലത്ത്, എം.കുഞ്ഞിരാമന്‍, അജയന്‍, മോഹനന്‍ പെരിയാട്ട് , ഉണ്ണിക്കൃഷണന്‍ പുറച്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

error: Content is protected !!