പെരിയ ശ്രീശൈലേശ്വരി ക്ഷേത്രത്തില്‍ കര്‍ക്കിടക കഞ്ഞി പ്രസാദവിതരണം നടന്നു

പെരിയ: കര്‍ക്കിടക മാസത്തിലെ ഔഷധ കര്‍ക്കിടക കഞ്ഞി പെരിയ ശ്രീശൈലേശ്വരി ദേവീക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കി.പ്രാചീനകാലം മുതല്‍ ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും അത്യപൂര്‍വ ഔഷധക്കൂട്ടാണ് കര്‍ക്കിടക കഞ്ഞി. ആധികള്‍ അകറ്റി ആരോഗ്യവാന്മാരായി ജീവിതധര്‍മ്മം മുന്നോട്ട് കൊണ്ടുപോകാന്‍ മാനസികവും ശാരീരികവുമായ കരുത്ത് ഓരോരുത്തര്‍ക്കും അത്യാവശ്യമാണ് എന്ന സന്ദേശമാണ് ഈ ചടങ്ങിലൂടെ ഉയര്‍ത്തിയത്. ക്ഷേത്രത്തില്‍ ദേവിക്ക് കഞ്ഞി നിവേദിച്ച ശേഷം മഹാമൃത്യുഞ്ജയ സൂക്തവും ഔഷധ സൂക്തവും ജപിച്ച് ഭക്തര്‍ക്ക് പ്രസാദം വിതരണം ചെയ്തു. മഹാമണ്ഡലേശ്വര്‍ ഓം ശ്രീ വിദ്യാനന്ദ സരസ്വതി , മാതാശ്രീ ഓംശ്രീ ശിവജ്ഞാനമയി സരസ്വതി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
ക്ഷേത്രത്തില്‍ എത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനിയെ മാതൃസമിതി അധ്യക്ഷ സ്വര്‍ണ്ണലത ബാലചന്ദ്രന്‍ പൊന്നാട അണിച്ച് സ്വീകരിച്ചു. ഉദുമ മണ്ഡലം പ്രസിഡന്റ് പ്രദീപ് കൂട്ടക്കനി പ്രസാദം സ്വീകരിക്കാന്‍ എത്തി.ക്ഷേത്ര സേവാ സമിതി അധ്യക്ഷന്‍ പി. മുരളീധരന്‍ നായര്‍, വൈസ് പ്രസിഡന്റുമാരായ സി. കുഞ്ഞമ്മ, നായര്‍ ബാലചന്ദ്രന്‍, ജോയിന്റ് മാരായ സെക്രട്ടറി അനന്തന്‍ ചെക്കാപ്പ്, രതീഷ് കനിയം കുണ്ട്, നാരായണന്‍ കിഴക്കേവീട്, മാതൃസമിതി ജനറല്‍ സെക്രട്ടറി പ്രസന്ന കൃഷ്ണന്‍, ട്രഷറര്‍ ജയശ്രീ പീതാംബരന്‍, മറ്റ് സേവാ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. എ. സുകുമാരന്‍ വൈദ്യാരാണ് ഔഷധക്കഞ്ഞി തയ്യാറാക്കിയത്.

 

error: Content is protected !!