കാഞ്ഞങ്ങാട്. അജാനൂരിലെ തലമുതിര്‍ന്ന സിപിഎം നേതാവും അജാനൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ എം കറുത്തമ്പു അനുസ്മരണ പരിപാടി വെള്ളിക്കോത്ത് വെച്ച് നടന്നു .സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍. കെ. വി കുഞ്ഞിരാമന്. അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.എം ദാമോദരന്‍ അധ്യക്ഷനായി. എം പൊക്ലന്‍, മൂലക്കണ്ടം പ്രഭാകരന്, ദേവി രവീന്ദ്രന് ,ശിവജി വെള്ളിക്കോത്ത്, വി. ഗിനീഷ്, കെ. രാധാകൃഷ്ണന്, വി. വി.തുളസി, ടി വി . പത്മിനി എന്നിവര്‍ സംസാരിച്ചു. പി.രാജന് സ്വാഗതം പറഞ്ഞു.
