കാഞ്ഞങ്ങാട്: ഇന്റര്‍നെറ്റ്, ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ്,വര്‍ക്കേഴ്സ് അസോസിയേഷന് (ഐ ഡി പി ഡബ്ലിയു എ ) കാസര്‍കോട് ജില്ലാ വനിതാ വിങ്ങ് രുപീകരണത്തിന്റെ ഉദ്ഘാടനവും,സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കലും നടന്നു. കാഞ്ഞങ്ങാട് എം.എല്‍.എ ഗോവിന്ദന് പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ദിനേശന് മൂലക്കണ്ടം, ജോയിന്റ് സെക്രട്ടറി സി എം.മനോജ് കുമാര്‍, ഹെല്‍പ്പ് ഡസ്ക്ക് കണ്‍വീനര്‍ എം.ബി.അബ്ദുള്‍ ജലീല്‍, വര്‍ക്കിംങ് കമ്മറ്റി അംഗം വര്‍ഗീസ് ചിറ്റാരിക്കാല്‍ എന്നിവരെയാണ് ജില്ലാ കമ്മറ്റി ഉപഹാരം നല്കി ആദരിച്ചത്. ജില്ലാ പ്രസിഡന്റ് വര്‍ഗീസ് ചിറ്റാരിക്കാല്‍ അധ്യക്ഷത വഹിച്ചു.
ദിനേശന് മൂലക്കണ്ടം, സി എം.മനോജ് കുമാര്‍,എം.ബി. അബ്ദുള്‍ ജലീല്‍, സരിത പെവെളിഗ, ഇന്ദുമതി,ഏ.വി. സതി അശോക്, പ്രഭാകരന് കാസര്‍കോട്, പി. രതീഷ് കുമാര്‍, സുരേശന് കുശാല്‍ നഗര്‍, ചിത്രലേഖ,ഹരികൃഷ്ണന്, സതീഷ് പൂര്‍ണ്ണിമ, എസ് സന, ശരണ്യ, രാജേന്ദ്രന് മാലോം, രേഷ്മ ചാ മുണ്ഡിക്കുന്ന്, കെ.കെ. ആഷിഫ എന്നിവര്‍ സംസാരിച്ചു.
