നീലേശ്വരം: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് കരിവെള്ളൂര്‍ ദേശീയപാതയിലാണ് അപകടം. മാധ്യമപ്രവര്‍ത്തകനായ പരേതനായ കെടിഎന്‍ രമേശന്റെ മകന് കിഴക്കന്‍ കൊഴുവലിലെ ഇ. പി. അനില്‍കുമാറാണ്( 48) മരിച്ചത്. യാത്രക്കാരായ മറ്റു മൂന്നുപേര്‍ക്കും കൂടി പരിക്കേറ്റുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.അമ്മ:ലക്ഷ്മി.ഭാര്യ:ദിനൂപ.മകന്: ആദി.
