പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയുടെ 2026 ലെ പരമ്പര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രശസ്ത സംഗീതജ്ഞനും ഹരികഥാകാരനും പദ്മഭൂഷണ്‍ അവാര്‍ഡ് ജേതാവ് കൂടിയുമായ ടി എന്‍ ശേഷ ഗോപാലിനാണ് ഈ വര്‍ഷത്തെ പരമ്പര വിഭൂഷണ്‍ പുരസ്‌കാരം. 61000 രൂപയും താമ്ര ഫലകവും അടങ്ങിയതാണ് അവാര്‍ഡ്. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ വയലിന്‍ വിദ്വാനും ഒരുപാട് ശിഷ്യ സമ്പത്തിനുടമയുമായ നെടുമങ്ങാട് ശിവാനന്ദന്‍ പരമ്പര ഭൂഷണ്‍ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടു . 51000 രൂപയും താമ്ര ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രശസ്ത മൃദംഗ വിദ്വാന്‍ ബംഗ്ലൂരില്‍ നിന്നുള്ള ആനൂര്‍ അനന്തകൃഷ്ണ ശര്‍മ്മക്ക് 41000 രൂപയും താമ്രഫലകവും അടങ്ങിയ പരമ്പര ശ്രീ അവാര്‍ഡ് ലഭിക്കും.
പ്രശസ്ത ഗായകിയും ബിഹാറില്‍ നിന്നുള്ള ഗായകിയുമായ മൈഥിലി ഠാക്കൂര്‍ പരമ്പര യുവ പുരസ്‌കാരത്തിനും, വയലിനിലില്‍ വിസ്മയം തീര്‍ക്കുന്ന ഗംഗാ ശശിധരന്‍ ബാലപ്രതിഭാ പുരസ്‌കാരത്തിനും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവര്‍ക്കും 25000 രൂപയും താമ്രപാത്രവും നല്‍കി ആദരിക്കും. നവമ്പര്‍ 10 മുതല്‍ 22 വരെ നടക്കുന്ന ദീപാവലി സംഗീതോസവത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും എന്ന് ഗോശാല സ്ഥാപകന്‍ വിഷ്ണുപ്രസാദ് ഹെബ്ബാര്‍ അറിയിച്ചു
