ലൈബ്രറി ഉത്ഘാടനവും കവിയരങ്ങും;  കവിയരങ്ങ് ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു

വെള്ളരിക്കുണ്ട്: മങ്കയം ഗാന്ധിഭവന്‍ ലൗ ആന്‍ഡ് കെയറിലേക്ക് പിലിക്കോട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി (പിഫാസോ) സംഭാവന ചെയ്ത ലൈബ്രറി ചരിത്രകാരന്‍ ഡോ: സി ബാലന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം ശ്രീജ അധ്യക്ഷയായി. ഷാജന്‍ പൈങ്ങോട്ട്, സി ഭാസ്‌കരന്‍, വിനോദ് പണിത്തടം, അബ്ദുള്‍ഖാദര്‍, പുഴക്കര കുഞ്ഞിക്കണ്ണന്‍, സന്ധ്യ , ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. റൂബി സണ്ണി സ്വാഗതവും പ്രിന്‍സ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് നടന്ന കവിയരങ്ങ് ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.മധു നമ്പ്യാര്‍ മാതമംഗലം, ഡോ: ആനന്ദകൃഷ്ണന്‍ എടച്ചേരി, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, പ്രേമചന്ദ്രന്‍ ചോമ്പാല , ആലിസ് തോമസ്, ശ്രീകുമാര്‍ കോറോം , ഗിരിധര്‍ രാഘവ്, നാരായണന്‍ ബഡൂര്, സന്തോഷ് ഒഴിഞ്ഞവളപ്പ്,ടി കെ പ്രഭാകരന്‍, നാരായണന്‍ കുന്നത്ത്, വിജയന്‍ ബിരിക്കുളം, മനോജ് പട്ടോളി, ടി വി രാജേഷ്, അനിഷ് വെങ്ങാട്ട്, സുനില്‍ എളേരി സുകു ബാനം, ആലീസ്, അനില്‍ കല്യാണി, ശ്രീകുമാര്‍ കോറോം, ആലീസ് തോമസ് എന്നിവര്‍ കവിതകളവതരിപ്പിച്ചു.

 

error: Content is protected !!