നീലേശ്വരം: സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിലെ നീലേശ്വരം കരിന്തളം യൂണിറ്റില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും ജീവനക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ മികവിനുള്ള ക്യാഷ് അവാര്‍ഡ് വിതരണവും നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ദീര്‍ഘകാലം സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും വിലമതിക്കാനാവാത്ത സേവനമനുഷ്ഠിച്ച ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം തുടങ്ങിയ പരീക്ഷകളില്‍ മികച്ച വിജയം നേടിയ ജീവനക്കാരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡും മെമെന്റോകളും വിതരണം ചെയ്തു. കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആനക്കൈ ബാലകൃഷ്ണന്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജര്‍ അക്കൗìണ്ട്‌സ് സി.വി.ശശി അധ്യക്ഷത വഹിച്ചു. കെ.വി.രാജേഷ് ബാബു സംസാരിച്ചു. സ്‌പെഷല്‍ ഗ്രേഡ് സൂപ്പര്‍വൈസര്‍ നിഷ.പി.വി സ്വാഗതവും പ്രണേഷ് റാവു നന്ദിയും പറഞ്ഞു. യൂണിറ്റുകളിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, വിരമിച്ച ജീവനക്കാര്‍, കുടുംബാംഗങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
