എം.ഇ.എസ് മു ന്നോട്ട് വെക്കുന്നത് സമദൂര സിദ്ധാന്തമല്ല സമഅടുപ്പ സിദ്ധാന്തം: ഡോ.ഫസല്‍ ഗഫൂര്‍

കാഞ്ഞങ്ങാട്: എം.ഇ.എസ് മു ന്നോട്ട് വെക്കുന്നത് സമദര സിദ്ധാന്തമല്ല, സമ അടുപ്പ സിദ്ധാന്തമാ ണെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍. എം.ഇ.എസ് ജില്ലാ കമ്മിറ്റിയു ടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബിഗ് മാളില്‍ വെച്ച് നടത്തിയ വിദ്യാഭ്യാസ സ മ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അ ദ്ദേഹം. എം.ഇ.എസിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അകല്‍ച്ചയില്ല, അടുപ്പം മാത്ര മെയുള്ളു. എം.ഇ.എസ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ത്തെ ഏറ്റവും വലിയ കോര്‍പ റേറ്റ് മാ നേജ് മെന്റ് സംവിധാനമാണ്. ചാരിറ്റബിള്‍ ട്രസ്റ്റ് സ്വഭാവത്തിലാണ് എം.ഇ.എസ് പ്രവര്‍ത്തിക്കുന്ന തെങ്കില്‍ അത് പ ണ്ടെ തകരുമായിരുന്നു വെന്നും ഫസല്‍ ഗഫൂര്‍ ചൂണ്ടിക്കാട്ടി. മുസ്ലിംസ്ത്രീ വിദ്യാഭ്യാസത്തിലുണ്ടായ മു ന്നേറ്റമാണ് എം.ഇ.എസ് ന വോത്ഥാനത്തിന് നല്‍കിയ ഏറ്റവും വലിയ പങ്ക്. മുസ്ലിംസ്ത്രീ ആദ്യമായി സംസ്ഥാനത്ത് എഞ്ചിനീയറിംഗ് കോ ളേജില്‍ പ്രിന്‍സിപാലായത് എം.ഇ.എസി ന്റെ സ്ഥാപനത്തിലാ ണെന്നും ഫസല്‍ ഗഫൂര്‍ ചൂണ്ടിക്കാട്ടി. ആദില എന്ന ഐ.എ്‌സ്.എസ് ഓഫിസ റെ വാര്‍ ത്തെടുത്തതും എം.ഇ.എസ് സ്ഥാപനങ്ങളാ ണെന്നും ഫസല്‍ ഗഫൂര്‍ അവകാശ പ്പെട്ടു.അറുനൂറ് കോടി രൂപയു ടെ വാര്‍ഷിക ബജറ്റാണ് എം.ഇ.എസിനുള്ളത്. കര്‍ണാടക അടുത്തുള്ളതടക്കം പല പ്രശ്‌നങ്ങളുമാണ് ജില്ലയില്‍ എം.ഇ.എസിന് സ്ഥാപനമില്ലാത്തതിന് കാരണ മെന്നും ഡോ.ഗഫൂര്‍ കൂട്ടി ചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന ജെന്‍സി വിപ്ലവം അരാജത്വ സ്വഭാവമുളളതാണ് ജനകീയ മു ന്നേറ്റമ ല്ലെന്നും ഡോ.ഗഫൂര്‍ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് സി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ആരിഫ് കാപ്പില്‍ സ്വാഗതം പറഞ്ഞു.ചടങ്ങില്‍ മുന്‍ സംസ്ഥാന ഭാരവാഹി ഡോ. കെ.പി മുഹമ്മദ് കുഞ്ഞി യെ ഡോ.ഫസല്‍ ഗഫൂര്‍ ആദരിച്ചു. മുന്‍ ജില്ലാ നേതാക്കളായ കെ.എസ് അബ്ദുല്ല, എം.ബി മൂസ എന്നിവരുടെ സ്മര ണാര്‍ഥം ഏര്‍പ്പെടുത്തിയ ട്രോഫികള്‍ കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്‌കൂളിനും അണ്‍ എയിഡഡ് മേഖല യില്‍ കാസര്‍കോട് എം.പി ഇന്റര്‍നാഷണല്‍ സ്‌കൂളിനും നല്‍കി. അസീസ് അക്കരയ് ക്ക് മികച്ച വിദ്യാഭ്യാസ പ്ര വര്‍ത്തകനുള്ള പുരസ്‌കാരം നല്‍കി. എം.എല്‍.എമാരാ യ കെ. നീലകണ്ഠന്‍, ഗോവിന്ദന്‍ പ ള്ളിക്കാപ്പില്‍ എന്നിവ രെ ചടങ്ങില്‍ ആദരിച്ചു. ഡോ.ഖാദര്‍ മാങ്ങാട് പ്രബന്ധമ വതരിപ്പിച്ചു. നഗരസഭ ചെയര്‍മാന്മാരായ ഷാഹിന സലീം, മുഹമ്മദ് റാഫി എന്നിവര്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ വിജയിച്ച കുട്ടികള്‍ക്കും സര്‍വകശാല റാങ്ക് ജേതാക്കള്‍ക്കും ഉപ ഹാരസമര്‍പ്പണം നടത്തി. കണ്ണൂര്‍ സര്‍വകശാല മുന്‍ വി.സി ഡോ.ഖാദര്‍ മാങ്ങാട്, എം.ഇ.എസ് സംസ്ഥാന ട്രഷറര്‍ ഒ.സി സലാഹുദ്ദീന്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സി.ടി. സക്കീര്‍ ഹുസൈന്‍ എന്നിവര്‍ വിദ്യാഭ്യാസ സംബന്ധമായ പ്രബന്ധങ്ങളവതരിപ്പിച്ചു. ചടങ്ങില്‍ എ ഹമീദ് ഹാജി, കുഞ്ഞഹമ്മദ് ഹാജി പാലക്കി, എം.ബി.എം അഷ്‌റഫ്, പി.എം നാസര്‍, കെ.സി ഇര്‍ഷാദ്, മവ്വല്‍ മുഹമ്മദ് മാമു, ബി.എം മുഹമ്മദ് കുഞ്ഞി, ബി.കെ സാലിം ബേക്കല്‍
സംബന്ധിച്ചു. നേര ത്തെ വിദ്യാര്‍ഥികളു ടെ കരിയര്‍ ഗൈഡന്‍സ് ക്ലാസിന് നിസാര്‍ പെറുവാഡ്, മുജീബ് പട്ട്‌ള എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 

 

 

 

 

 

error: Content is protected !!