ചീമേനി: വിവരസാങ്കേതിക വിദ്യയും നിര്‍മിതബുദ്ധിയും ലോകത്ത് സ്ഫോടനാത്മകമായ മാറ്റങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കാലത്ത് അറിവാണ് നമ്മുടെ ഏറ്റവും വലിയ മൂലധനമെന്നും ഇത്തരം അറിവ് കൊണ്ട് മാത്രമേ പുതുതലമുറക്ക് മുന്നേറാന്‍ സാധിക്കുകയുള്ളൂയെന്ന്
കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍.
ചീമേനി വിവേകാനന്ദ വിദ്യാ മന്ദിരത്തില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലഘട്ടത്തിന്റെ വെല്ലുവിളികളെ പുതു തലമുറയെ പ്രാപ്തരാക്കാനുതകുന്ന വിദ്യാഭ്യാസ പദ്ധതിയാണ് പുതിയ വിദ്യാഭ്യാസനയം മുന്നോട്ട് വെക്കുന്നതെന്നും ഭാരതീയ വിദ്യാനികേതന്‍ ഈ രംഗത്ത് മാതൃകപരമായ ചുവട് വെപ്പുകളുമായാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം തുടര്‍ന്നു.
ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് കെ. ശിവശങ്കരന് അദ്ധ്യക്ഷത വഹിച്ചു. എന്‍ സി ടി രാജഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സംഘ ചാലക് കെ.ദാമോധരന് ആര്‍ക്കിടെക്റ്റ്, സംസ്ഥാന സെക്രട്ടറി ആര്. രാധാകൃഷ്ണന് , വിദ്യാലയ സമിതി പ്രസിഡന്റ് സജീഷ് ചീമേനി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. ജയകുമാര്‍ സ്വാഗതവും, ജോയിന്റ് സെക്രട്ടറി അംബിക അരവിന്ദ് നന്ദിയും പറഞ്ഞു.
ജില്ലയിലെ 18 വിദ്യാലയങ്ങളില്‍ നിന്നായി അധ്യാപകരും അനധ്യാപകരും സമിതി പ്രവര്‍ത്തകരുമായി മുന്നൂറോളം ആളുകള്‍ പങ്കെടുത്തു.
