വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റ് പ്രസിഡന്റ് തൂങ്ങി മരിച്ചു

പനത്തടി: വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റ് പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍. പനത്തടിയിലെ ശങ്കര്‍ ബേക്കറി ആന്റ് കൂള്‍ ഉടമ തച്ചാര്‍കടവിലെ കെ.എന്‍ വേണു (52) ആണ് മരിച്ചത്.
ഇന്ന് രാവിലെ വീടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ട വേണുവിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്വകാര്യആശുപത്രി എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കോളിച്ചാല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ്, ബളാന്തോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ്, സിപിഐ എം പനത്തടി ലോക്കല്‍ കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി, മലനാട് വികസന സമിതി പനത്തടി ടൗണ്‍ മോണിറ്ററി കമ്മിറ്റി കണ്‍വീനര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു.

 

error: Content is protected !!