സര്‍വീസില്‍ നിന്നും വിരമിക്കുന്ന എ കെ ശശികുമാറിന് കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് യാത്രയയപ്പ് നല്‍കി

കാഞ്ഞങ്ങാട്:15 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ബാങ്ക് ജീവനക്കാരന്‍ ആവിക്കരയിലെ എ കെ ശശികുമാറിന് കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയും, ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. ബാങ്കില്‍ നടന്ന ചടങ്ങ് ബാങ്ക് പ്രസിഡണ്ട് എം രാഘവന്‍ ഉദ്ഘാടനം ചെയ്ത് ഭരണസമിതിയുടെ ഉപഹാരം നല്‍കി. ജീവനക്കാരുടെ ഉപകാരം ബാങ്ക് സെക്രട്ടറി വി വി ലേഖ നല്‍കി. വൈസ് പ്രസിഡണ്ട് വി ഗിനിഷ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ എ കെ ഗോപാലന്‍, കെ കൊട്ടന്‍ കുഞ്ഞി,എന്‍. ഗോപി,അസിസ്റ്റന്റ് സെക്രട്ടറി കെ വി വിശ്വനാഥന്‍, ജീവനക്കാരായ കെ വി തങ്കമണി,എ വി സഞ്ജയന്‍, സി വിജയന്‍, എ കെ ലക്ഷ്മണന്‍, ടി പി രാജേഷ് എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി കെ വി.പ്രഭാകരന്‍ സ്വാഗതവും മെയിന്‍ ബ്രാഞ്ച് മാനേജര്‍ എം സതീശന്‍ നന്ദിയും പറഞ്ഞു ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കാളികളായി

 

error: Content is protected !!