സര്‍വീസില്‍ നിന്നും വിരമിക്കുന്ന 19 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുള്ള ‘സ്‌നേഹാദരം 2 കെ.26 ‘ ഇന്ന്; യാത്രയയപ്പും അനുമോദനവും കുടുംബസംഗമവും ജില്ലാ പോലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്ഡി ഐ പി.എസ് ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ‘സ്‌നേഹാദരം 2 കെ.26 ‘ യാത്രയയപ്പും അനുമോദനവും കുടുംബസംഗമവും ഇന്ന് വൈകിട്ട് 5ന്
മാവുങ്കാല്‍ ഐ എം എ ഹാളില്‍ നടക്കും. ജില്ലാ പോലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്ഡി ഐ പി.എസ്
ഉദ്ഘാടനം ചെയ്യും. സിനിമ നടന്‍ പി.പി.കുഞ്ഞി കൃഷ്ണന്‍ മാസ്റ്റര്‍മുഖ്യാതിഥിയാവും. അഡീഷണല്‍ എസ് പി. സി.എം. ദേവദാസന്‍, ജില്ലയിലെ മറ്റ് മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍, കെ.പി എ സംസ്ഥാന പ്രസിഡന്റ് ജി പി അഭിജിത്ത് , കെ പി ഒ എ പ്രസിഡന്റ് പി അജിത് കുമാര്‍, കെ പി എ പ്രസിഡന്റ് പി പ്രകാശന്‍,കെ പി ഒ എ സെക്രട്ടറി പി രവീന്ദ്രന്‍,കെ പി എ സെക്രട്ടറി പി വി സുധീഷ് എന്നിവര്‍ സംബന്ധിക്കും. വിരമിക്കുന്ന പി.ബാബു, എം ഭാസ്‌കരന്‍, കെ.വിനോദ് കുമാര്‍, എം മനോജ്, വി രവീന്ദ്രന്‍, ഇ.കെ. സുഭാഷ് , കെ.വി ലോഹിതാക്ഷന്‍, എം. ഗോപിനാഥന്‍, വി രാജന്‍, വി.
തമ്പാന്‍, സി എം തോമസ്, വി. കുഞ്ഞികൃഷ്ണന്‍, കെ.വി.ശിവരാമന്‍, ടി.തമ്പാന്‍, കെ. ദാമോദരന്‍, പി.കെ. വേണുഗോപാല്‍, കെ.എം സഞ്ജീവ് കുമാര്‍, എസ്. സുനില്‍കുമാര്‍, കെ.ലക്ഷമണന്‍ എന്നി സബ് ഇന്‍സ്‌പെക്ടര്‍മാരാണ് ഈ മാസം 31ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. ലഖ്‌നൗവില്‍ വെച്ച് നടന്ന അഖിലേന്ത്യാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള പോലീസ് ബാഡ്മിന്റ്ണ്‍ ടീമില്‍ സെലക്ഷന്‍ ലഭിച്ചു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.കെ.അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ എം അമല്‍, കേരള പോലീസ് അക്കാദമിയില്‍ വെച്ച് നടന്ന കേരള പോലീസ് സ്റ്റേറ്റ് ഡ്യൂട്ടി മീറ്റ് 2025 ല്‍ ഗ്രൗണ്ട് സെര്‍ച്ച വിഭാഗത്തില്‍ ഓള്‍ ഇന്ത്യ മീറ്റിന യോഗ്യത നേടിയ കാസര്‍കോട് ബി ഡി ഡി എസ് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി വി വിനീത് , പി. അനൂപ്, കേരള പോലീസ് അക്കാദമിയില്‍ വച്ച് നടന്ന കേരള പോലീസ് ഡ്യൂട്ടി മീറ്റില്‍ വീഡിയോഗ്രാഫി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അസിസ്റ്റന്റ്‌റ് സബ് ഇന്‍സ്‌പെക്ടര്‍ കെ.വി. അജയ്, സെന്‍ട്രല്‍ പോലീസ് ഫുട്‌ബോള്‍ ടീമില്‍ സെലക്ഷന്‍ ലഭിച്ച സിവില്‍ പോലീസ ഓഫീസര്‍ പി.പി. ഷിജു,നാഷണല്‍ പോലീസ് മീറ്റ് പവര്‍ ലിഫ്റ്റിങ് 74 കിലോ കാറ്റഗറിയില്‍ കേരള പോലീസിന് വേണ്ടി ദേശീയ മത്സരത്തിന് യോഗ്യത നേടിയ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍ ഷിജിത്ത് എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് പോലീസ് സേനാംഗങ്ങളുടെ
കലാസന്ധ്യയും ഗാനമേളയും നടക്കും.

 

error: Content is protected !!