അര്‍ജുനും, അനാമികയ്ക്കും വീടൊരുക്കാന്‍ കിനാനൂര്‍ കരിന്തളം മോഡല്‍ സി.ഡി. എസ്; ശ്രീഭവനത്തിന് തറക്കല്ലിട്ടു

കരിന്തളം :ഒരുമയിലുയറും കൂട് എന്ന സന്ദേശവുമായി കിനാനൂര്‍ കരിന്തളം മോഡല്‍ സി ഡി എസ് നിര്‍മിച്ചു നല്‍കുന്ന ശ്രീ ഭവനത്തിന്റെ തറകല്ലിട്ടു. പാലിലൊട്ടിയിലെ അച്ഛനും, അമ്മയും നഷ്ട്ടപ്പെട്ട അര്‍ജുന്‍, അനാമിക എന്നി കുട്ടികള്‍ക്ക് വേണ്ടിയാണ് വീട് നിര്‍മിച്ചു നല്‍കുന്നത്.പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന തുകയും, സുമനസ്സുകളുടെ സഹായത്തോടും കൂടിയാണ് വീട് നിര്‍മാണത്തിനുള്ള ഫണ്ട് കണ്ടെത്തുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ അര്‍ജുനനും കുമ്പള പ്പള്ളി കരിമ്പില്‍ഹൈസ്‌ക്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന അനാമികയും അമ്മമ്മ കൗസല്യയുടെ സംരക്ഷണത്തിലാണിപ്പോള്‍ കഴിയുന്നത്. കാസല്യ നല്‍കിയ 20 സെന്റ് സ്ഥലത്താണ് ശ്രീ ഭവനം പണിയുന്നത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണന്‍ തറക്കല്ലിട്ടു കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം.രാജന്‍ അധ്യക്ഷനായി. കുടുംബശ്രി ഡി എം സി രതീഷ് പിലിക്കോട്. എഡിഎം സി കെ.എം. കിഷോര്‍ കുമാര്‍ .പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അനിത, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പാറക്കോല്‍ രാജന്‍ ,കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എ.പി. സജിത് കുമാര്‍, മെമ്പര്‍മാരായ വി.വി.യശോദ, നൗഷാദ് മുഹമ്മദ്,പി. സാവിത്രി,കെ. ധന്യ എന്നിവര്‍ സംസാരിച്ചു. സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ എച്ച്. കാര്‍ത്യായണി സ്വാഗതവും വൈസ് ചെയര്‍ പേഴ്‌സണ്‍ ടി.വി. പ്രസീത നന്ദിയും പറഞ്ഞു.

 

error: Content is protected !!