പ്രീ പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ക്കും സ്‌കൂള്‍ ബാഗ് സൗജന്യമായി നല്‍കി വേലാശ്വരം ഗവണ്‍മെന്റ് യു.പി.സ്‌കൂള്‍ പി.ടി.എ കമ്മിറ്റി; പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു

കാഞ്ഞങ്ങാട്: ഒരു പ്രദേശത്തെ നാട്ടുകാരും, സന്നദ്ധ സംഘടനകളും, സാമൂഹ്യ പ്രവര്‍ത്തകരും സ്‌കൂള്‍ പി.ടി.എയും ഒന്നിച്ച് കൈകോര്‍ത്ത പ്പോള്‍ സഫലമായത് ഒരു സ്‌കൂളിലെ പ്രീ പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥി, വിദ്യാര്‍ഥിനി കള്‍ക്കും സൗജന്യമായി സ്‌കൂള്‍ ബാഗ് നല്‍കുക എന്ന സ്വപ്നമാണ്. സംസ്ഥാനത്തുതന്നെ ഒരു സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി ബാഗ് നല്‍കുക എന്ന ദൗത്യം യാഥാര്‍ത്ഥ്യമാക്കിയത് ഒരുപക്ഷേ വേലാശ്വരം ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയാകാം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതോടെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളെല്ലാം ഒരേ നിറത്തിലും ഒരേ മേന്മയിലുമുള്ള ബാഗുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള അന്തരം ഒഴിവാക്കുന്നതിനും സാധിക്കുന്നു എന്നത് ഒരു വലിയ പ്രത്യേകതയാണ്. സ്‌കൂളില്‍ നടന്ന സൗജന്യ ബാഗ് വിതരണത്തിന്റെ ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി. വിനോദ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ. വി. സുകുമാരന്‍, പി.ടി.എ വൈസ് പ്രസിഡണ്ട് കെ. വി. സുനില്‍കുമാര്‍, എസ്.എം. സി ചെയര്‍മാന്‍ പി. പ്രകാശന്‍, സീനിയര്‍ അസിസ്റ്റന്റ് കെ.. ഉമാദേവി എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപകന്‍ ടി. വിഷ്ണു നമ്പൂതിരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എന്‍. ശോഭന നന്ദിയും പറഞ്ഞു. തുടര്‍ന്ന് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണവും നടന്നു

 

error: Content is protected !!