കോട്ടപ്പാറ: സി.എം കിഡ്സ് സ്കോളര്‍ഷിപ്പ് (എല്‍.പി) പരീക്ഷയില്‍ മികച്ച വിജയവുമായി
വാഴക്കോട് ഗവ. എല്‍പി സ്കൂളിലെ കുട്ടികള്‍. 18 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.ഇതില്‍
എട്ട് വിദ്യാര്‍ത്ഥികളാണ് ഇത്തവണ സ്കോളര്‍ഷിപ്പ് കരസ്ഥമാക്കിയത്. ആദ്യമായാണ് ഈ ചെറു വിദ്യാലയത്തില്‍ നിന്ന് ഇത്രയും കുട്ടികള്‍ വിജയിക്കുന്നത്. അന്‍വിക വിജയന് ,എം.തുഷാര്‍, ആര്യലക്ഷ്മി പുതുമന , കെ.വിന്യ ,പി.വി.
അനിഹ,എം സൂര്യദേവ്, ആര്യന് സഹത് ,പി ശിവദ എന്നിവരാണ് സ്കോളര്‍ഷിപ്പ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍. അധ്യാപകനായ വി നിഷാന്തിന്റെ കഠിന പ്രയത്നത്തിന്റെ ഭാഗമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് പിടിഎ ഭാരവാഹികള്‍ പറഞ്ഞു.
