പള്ളിക്കര: സംസ്കൃതി ആലക്കോട് പൂരക്കളി നാടക വാദ്യകല അവാര്‍ഡ് വിതരണം ചെയ്തു. ആലക്കോട് ഇഎംഎസ് ഗ്രന്ഥാലയത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുജാത അധ്യക്ഷത വഹിച്ചു. ആലക്കോട് വലിയ വീട്ടില്‍ എ.കൃഷ്ണന് പണിക്കരുടെ പേരില്‍ ഏര്‍പ്പെടുത്തിയ പൂരക്കളി കലാരംഗഞ്ഞെ സമഗ്ര സംഭാവന പുരസ്കാരം പലേരി നാരായണന് കോമരവും കാഞ്ഞങ്ങാട് കെ. പി.കൃഷ്ണഗുരുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ നാടക പ്രതിഭക്കുള്ള അവാര്‍ഡ് കെ.മോഹനന് പെരിയയും സംസ്കൃതി ഏര്‍പ്പെടുത്തിയ പ്രഥമ വാദ്ധ്യകലാ അവാര്‍ഡ് മോഹനന് മാരാര്‍ പുല്ലൂരിനും മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന് സമാനിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാധിക എന്നിവര്‍ സംസാരിച്ചു. ടി നാരായണന് സ്വാഗതവും ടി ബാലന് നന്ദിയും പറഞ്ഞു.
