കാഞ്ഞങ്ങാട്:ജനാധിപത്യ മതേതര സങ്കല്പത്തില്‍ നിന്നും അണുകിട വ്യതിചലിക്കാതെ സമസ്ത മേഖലയിലും രാജ്യത്തിനു ദിശാബോധം നല്‍കിയ ദീര്‍ഘ ദര്‍ശിയായ ഭരണാധികാരിയായിരുന്നു പണ്ഡിറ്റ് ജവാഹര്‍ ലാല്‍ നെഹ്‌റു എന്ന് കെപിസിസി സെക്രട്ടറി എം. അസിനാര്‍ പറഞ്ഞു. കരുവാച്ചേരി ബാലകൃഷ്ണന്‍ നായര്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നെഹ്‌റുവിന്റെ പാദ സ്പര്‍ശമേറ്റ ഹോസ്ദുര്‍ഗ് നെഹ്‌റു മൈതാനിയിലെ നെഹ്‌റു സ്തൂപത്തില്‍ സംഘടിപ്പിച്ച അനുസ്മരണവും പുഷ്പ്പാര്‍ച്ചനയും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസിനാര്‍. സാംസ്‌കാരിക വേദി ചെയര്‍മാന്‍ പ്രവീണ്‍ തോയമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍. കെ . രത്‌നാകാരന്‍, ടി കുഞ്ഞികൃഷ്ണന്‍, കെപി ബാലകൃഷ്ണന്‍, കെപി മോഹനന്‍, പി വി തമ്പാന്‍, ടി വി നാരായണമാരാര്‍,വിനോദ് ആവിക്കര,കെ വി ഗോപാലന്‍ ഇരിയ, ഷിബിന്‍ ഉപ്പിലിക്കൈ, കെ ബലറാം, രാജു കെ, കുഞ്ഞിക്കണ്ണന്‍. കെ വി, ലീല. പി, വിക്രമന്‍ നായര്‍,അഷറഫ് കടിക്കാല്‍, പ്രകാശന്‍ എലൈറ്റ്, ഭാസ്‌ക്കരന്‍ കല്ലഞ്ചിറ തുടങ്ങിയവര്‍ സംസാരിച്ചു.
