യുവ ആപ്ദ മിത്ര പരിശീലനത്തിന് തുടക്കമായി

കാഞ്ഞങ്ങാട്: ദുരന്തനിവാരണ രംഗത്ത് യുവജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘യുവ ആപ്ദ മിത്ര’ പരിശീലന പരിപാടിക്ക് കാഞ്ഞങ്ങാട് ഹോട്ടല്‍ ബേക്കല്‍ ഇന്റര്‍നാഷണലില്‍ തുടക്കമായി. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുത്തു. ജില്ലാ കളക്ടറേറ്റിലെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.വി. ശ്രുതി  പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.ഹോസ്ദുര്‍ഗ് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ തുളസി രാജ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍, പ്രാഥമിക ശുശ്രൂഷ, സമൂഹ അവബോധം എന്നിവ സംബന്ധിച്ച പരിശീലന സെഷനുകള്‍ നടന്നു. ഡി.ഇ.ഒ.സി കാസര്‍കോട് ഹസാര്‍ഡ് അനലിസ്റ്റ് പി വി. ശില്‍പ സ്വാഗതവും ഡി.ഇ.ഒ.സി കാസര്‍കോട് എല്‍.എസ്.ജി ഡി.എം പ്ലാന്‍ കോര്‍ഡിനേറ്റര്‍ പി അഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു.

 

error: Content is protected !!