കാഞ്ഞങ്ങാട്: ഇന്ധന വില നാള്‍ക്ക് നാള്‍ വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി.
കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറി പി.സി.സുരേന്ദ്രന്‍ നായര്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.വി ചന്ദ്രശേഖരന്‍ അദ്ധ്യക്ഷനായി. മത്‌സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് കെ.കെ. ബാബു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഭരാവാഹികളായ എം. കുഞ്ഞികൃഷ്ണന്‍, വിനോദ് ആവിക്കര , എച്ച് ഭാസ്‌ക്കരന്‍, പ്രവാസി കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്, നഗരസഭാ കൗണ്‍സിലര്‍ ചന്ദ്രന്‍ മാസ്റ്റര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ശരത്ത് മരക്കാപ്പ്, മണ്ഡലം ഭാരവാഹികളായ മണിയന്‍ എം.കെ. ഭാസ്‌കരന്‍ കെ, സുധീന്ദ്രന്‍ ബി , ഭാസ്‌കരന്‍ നായര്‍, സോണി കാരക്കല്‍, വേണുഗോപാല്‍ , ദിലീപ് ഐങ്ങോത്ത്, ഗോപാലകൃഷ്ണന്‍, ഷാജി തോയമ്മല്‍ ,ആദര്‍ശ്ശ് തോയമ്മല്‍ , രാജന്‍ ഐങ്ങോത്ത് സ്വാഗതവും മനോജ് ഉപ്പിലിക്കൈ നന്ദിയും പറഞ്ഞു.
