കാഞ്ഞങ്ങാട്:വായന കൂടുതല്‍ വിശാലമാക്കുന്നതിനായി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടപ്പിലാക്കുന്ന വായന കളരി എന്ന പരിപാടിയുടെ ഭാഗമായി അതിയാമ്പൂര്‍ ബാലബോധിനി വായനശാല ആന്റ് ഗ്രന്ഥാലയം ഒരു മാസക്കാലം നടത്തിയ വായനാ കരളി സമാപിച്ചു. വെളിച്ചത്തിന് എന്തൊരു വെളിച്ചം എന്ന പേരില്‍ പുസ്തകകാസ്വാദനം, കുട്ടികളുടെ കഥ കവിത, ചിത്രരചന ,കാനായിയെ അറിയുക,പാട്ടും പറച്ചിലും ശുചീകരണങ്ങള്‍,കയ്യെഴുത്ത് മാസിക തയ്യാറാക്കല്‍ ,സംഗീതശില്പം തുടങ്ങിയവൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുമാസം നീണ്ടുനിന്ന വായന കളരിയില്‍ നടത്തിയത്.വായനശാല പരിസരത്ത് 43 കുട്ടികള്‍ പങ്കെടുത്ത് നടന്ന വായന കളരിയുടെ സമാപന സമ്മേളനവും വായനശാലയുടെ 87 ആം വാര്‍ഷികവും കാഞ്ഞങ്ങാട് എംഎല്‍എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി ശശിധരന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ മുന്‍ സംസ്ഥാന സെക്രട്ടറി പി അപ്പുക്കുട്ടന്‍ എംഎല്‍എയെ ആദരിച്ചു. ലൈബ്രറി നേതൃസമിതി കണ്‍വീനര്‍ കെ കെ രാഘവന്‍ കുട്ടികള്‍ക്കുള്ള ഉപകാരങ്ങള്‍ നല്‍കി. വായനശാല വൈസ് പ്രസിഡണ്ട് എന്‍ ഗീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത,കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം രാഘവന്‍, നഗരസഭ കൗണ്‍സിലര്‍ മാരായ പി വി വിദ്യാലത, കെ വി രാധ, സിപിഐഎം ബല്ല ലോക്കല്‍ സെക്രട്ടറി എന്‍ ഗോപി,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എം പുഷ്പലത എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ ആല്‍ബര്‍ട്ട് സ്വാഗതവും വായന വെളിച്ചം കണ്‍വീനര്‍ വി ഉഷ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും, അതിയാമ്പൂര് ഗായിക സംഘത്തിന്റെ ഗാനമേളയും അരങ്ങേറി
