രാവണീശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മര്‍ കബഡി പരിശീലന ക്യാമ്പ് സമാപിച്ചു;  സമാപന പരിപാടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. വിജയന്‍ ഉദ്ഘാടനം ചെയ്തു

രാവണീശ്വരം: കായിക ക്ഷമതയിലൂടെ കുട്ടികളുടെ കഴിവ് വര്‍ദ്ധിപ്പിക്കുക, കബഡിയില്‍ പരിശീലനം നല്‍കി സംസ്ഥാന ദേശീയ താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ രാവണീശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ മുക്കൂട് ഒറവങ്കര ജില്ലാ പഞ്ചായത്ത് കബഡി കോര്‍ട്ടില്‍ സംഘടിപ്പിച്ചസമ്മര്‍ കബഡി പരിശീലന ക്യാമ്പ് സമാപിച്ചു. 27 ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ പെണ്‍കുട്ടികള്‍ അടക്കം നിരവധി കായിക പ്രതിഭകള്‍ പങ്കെടുത്തു. ക്യാമ്പിന്റെ സമാപന പരിപാടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. വിജയന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ പരിശീലകനുംഇന്ത്യന്‍ കബഡി കോച്ചുമായ ജഗദീഷ് കുമ്പള ക്യാമ്പിന്റെ വിശദീകരണം നടത്തി. സ്‌കൂള്‍ വപി. ടി. എ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമാപന പരിപാടിയില്‍ വച്ച് കോച്ച് ജഗദീഷ് കുമ്പളയെയും സഹ പരിശീലകനെയും അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ദീപ വിനോദന്‍, എ. തമ്പാന്‍ , എം ബാലകൃഷ്ണന്‍, ഒ.മോഹനന്‍, എം. കെ. ശിവന്യ, വൈഗ ഷൈജു, ലീമ സെബാസ്റ്റ്യന്‍ ടീച്ചര്‍, ഷിജിത്ത്, രോഹിണി മാക്കി, പ്രകാശന്‍ പുതിയ കണ്ടം എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രിയ ടീച്ചര്‍ സ്വാഗതവും ശശി ചിറക്കാല്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!