കാഞ്ഞങ്ങാട് : ചക്കയുടെ ഔഷധഗുണം പൊതുജനങ്ങളില്‍ എത്തിക്കുന്നതിനും പാരമ്പര്യവും നൂതനവുമായ വിവിധ ചക്ക ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന കലവറയുമായി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി. ഡി. എസ്സ്. ഫസ്റ്റ്, സെക്കന്റ് എന്നിവര്‍ സംയുക്തമായി ചക്ക ഫസ്റ്റ് ഭാഗമായി പ പ്രദര്‍ശനവും,,വിപണനവും, മത്സരവും നടത്തി. ചക്ക കേക്ക്, ബിരിയാണി, പുഡ്ഡിംഗ്, കട്ലറ്റ്, പായസം, ഹല്‍വ, ഇഡ്ഡലി തുടങ്ങിയ 70 ഓളം വൈവിധ്യമാര്‍ന്ന വിഭവങ്ങളോടെയാണ് ചക്ക ഫെസ്റ്റ് നടന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നിര്‍ദ്ദേശപ്രകാരം കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നടന്ന ചക്ക ഫെസ്റ്റ് നഗരസഭ ചെയര്‍മാന്‍വി.വി രമേശന് ഉദ്ഘാടനം ചെയ്തു .ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം . സുമതി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ലത ബാലകൃഷ്ണന്,സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. വി ജാഫര്‍, ഫൗസിയ ഷെരീഫ്, കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ പി പ്രഭാ,കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എന്‍. വി ദിവാകരന്, ജില്ലാ മിഷന് ജീവനക്കാരായ കെ. നിമിഷ,ഇ. ടി ശ്രീവിദ്യ,എം ശ്രീഷ്മ, എം. സുമ, കെ. ഷീബ എന്നിവര്‍ സംസാരിച്ചു . കുടുംബശ്രീ സി.ഡി.എസ് ഫസ്റ്റ് ചെയര്‍പേഴ്സണ്‍ എം പുഷ്പലത സ്വാഗതവും സെക്കന്‍ഡ് ചെയര്‍പേഴ്സണ്‍ പി.വി രത്നാവതി നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍മാര്‍ നഗരസഭ ജീവനക്കാര്‍ കുടുംബശ്രീ അംഗങ്ങള്‍ ,പൊതുജനങ്ങള്‍ തുടങ്ങിയ നിരവധി ആളുകള്‍ പങ്കാളികളായി.വാശിയേറിയ മത്സരത്തില്ഒരുമ കുടുംബശ്രീയിലെ പി. കെ. തസ്ലീന ഒന്നാം സ്ഥാനവും, തന്മയ കുടുംബശ്രീ യിലെ പി. കെ സാജിത രണ്ടാം സ്ഥാനവും, ശ്രീദുര്‍ഗ കുടുംബശ്രീയിലെ എം. സലീല മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് നഗരസഭ സെക്രട്ടറി കെ. എം ഗിരീഷ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. സുമതി എന്നിവര്‍ ക്യാഷ് അവാര്‍ഡും ഉപഹാരവും നല്കി.
