അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി. ഡി. എസിന്റെ നേതൃത്വത്തില്‍ ബാലസഭ കളിക്കൂട്ടം ഫെസ്റ്റിവ ക്യാമ്പയിന്‍’ സി.ഡി.എസ് തല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:കുടുംബശ്രീ ബാലസഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളിക്കൂട്ടം എന്ന പേരില്‍ അവധിക്കാല ക്യാമ്പയിന്‍ നടപ്പിലാക്കി വരിക യാണ്. പുതിയ ബാലസഭകളുടെ രൂപീകരണം, നിലവിലുള്ള ബാലസഭകളുടെ പുനസംഘടന എന്നിവ ലക്ഷ്യമിട്ടാണ് ബാലസഭകള്‍ നടപ്പിലാക്കുന്നത്.ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ മിഷന്‍ കുടുംബശ്രീയുടെ കീഴില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി. ഡി. എസിന്റെ നേതൃത്വത്തില്‍ ബാലസഭ കളിക്കൂട്ടം ഫെസ്റ്റിവ ക്യാമ്പയിന്‍’ സി.ഡി.എസ് തല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. അശ്വിനി അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. കുഞ്ഞാമിന സംസാരിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ഇംഗ്ലീഷ് അധ്യാപക പരിശീലകനും ബോവിക്കാനം എ.യു.പി സ്‌കൂള്‍ അധ്യാപകനുമായ ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, അധ്യാപിക അനുശ്രീ മുഴക്കോം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. അജാനൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു സ്വാഗതവും സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ. സുമതി നന്ദിയും പറഞ്ഞു.രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

 

error: Content is protected !!